Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ഉരുൾപ്പൊട്ടൽ...

വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ

text_fields
bookmark_border
Wayanad Landslide
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലൊ​ന്നാ​യ വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി.​തോ​മ​സി​ന് ക​ത്തു​ന​ൽ​കി. ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഗ​സ്റ്റ് ര​ണ്ടി​ന് കെ.​വി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ന്റെ ര​ക്ഷാ​സേ​ന​ക​ളാ​യ എ​സ്.​ഡി.​ആ​ർ.​എ​ഫി​ന്റെ​യും എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​യും മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്.

ച​ട്ട​പ്ര​കാ​രം വി​ജ്ഞാ​പ​നം ചെ​യ്ത 12 ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മി​ന്ന​ൽ പ്ര​ള​യ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു​ള്ള പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള തു​ക ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് ഉ​പ​യോ​ഗി​ക്കാം. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് കേ​ര​ള​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ​യാ​യി 388 കോ​ടി ന​ൽ​കി. ഇ​തി​ൽ 291 കോ​ടി നേ​ര​ത്തേ ത​ന്നെ ന​ൽ​കി​യി​രു​ന്നു. ജൂ​ലൈ 31ന് 145 ​കോ​ടി​യും ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ബാ​ക്കി തു​ക​യും മു​ൻ​കൂ​റാ​യി ത​ന്നെ ന​ൽ​കി. ഫ​ണ്ടി​ന്റെ നീ​ക്കി​യി​രി​പ്പാ​യി 394.99 കോ​ടി രൂ​പ ഉ​ണ്ടെ​ന്ന് അ​ക്കൗ​ണ്ട​ന്റ് ജ​ന​റ​ൽ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലു​ണ്ട് എ​ന്നും ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്ക​വേ വി​ഷ​യ​ത്തി​ൽ ​ഹൈ​കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ല​പാ​ട് ആ​രാ​ഞ്ഞി​രു​ന്നു. ഉ​ന്ന​ത​ത​ല സ​മി​തി തീ​രു​മാ​നം ര​ണ്ടാ​ഴ്ച​ക്ക​കം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കേ​ന്ദ്ര​ത്തി​​െൻറ നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് കെ.​വി.​തോ​മ​സ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി നേ​രി​ട്ട് ക​ണ്ട​താ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശും ബി​ഹാ​റു​മ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​യ​യ​ച്ച് ന​ൽ​കി​യ കേ​ന്ദ്രം കേ​ര​ള​ത്തി​നു​നേ​രെ കൈ​മ​ല​ർ​ത്തു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union governmentWayanad Landslide
News Summary - Wayanad landslide disaster: Central government will not declare it as a national disaster
Next Story