ഉരുൾപൊട്ടൽ: ദുരിതാശ്വാസത്തിന് മലബാർ ഗ്രൂപ് മൂന്നു കോടി നൽകും
text_fieldsകോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് മലബാർ ഗ്രൂപ് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീട് നഷ്ടപ്പെട്ടവർക്ക് വീട് വെക്കാനുള്ള സഹായം എന്നിവ അടിയന്തരമായി ലഭ്യമാക്കും.
ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ മനുഷ്യസ്നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ട 15 കുടുംബങ്ങൾക്ക് മലബാർ ഗ്രൂപ് വീട് വെച്ചുനൽകിയിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വയനാടിന് അഞ്ച് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായാണ് തമിഴ്നാട് സർക്കാർ സഹായം നൽകുക. കൂടാതെ, ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും അഗ്നിരക്ഷാ സേന ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.