Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരണം 340: രക്ഷാകരങ്ങൾ...

മരണം 340: രക്ഷാകരങ്ങൾ തേടി ഇനി ആരെങ്കിലും ബാക്കിയുണ്ടോ?

text_fields
bookmark_border
മരണം 340: രക്ഷാകരങ്ങൾ തേടി ഇനി ആരെങ്കിലും ബാക്കിയുണ്ടോ?
cancel
camera_alt

മ​ല​പ്പു​റം പോ​ത്തു​ക​ല്ല് മു​ണ്ടേ​രി ഫാ​മി​നു സ​മീ​പം ഇ​രു​ട്ടു​കു​ത്തി ക​ട​വി​ൽ മൃ​ത​ദേ​ഹ​വു​മാ​യി വ​രു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ (ഫോട്ടോ: ​പി. അ​ഭി​ജി​ത്ത്)

മേ​പ്പാ​ടി: ഉ​രു​ൾ​ദു​ര​ന്തം വ​ൻ​നാ​ശം വി​ത​ച്ച വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ജീവന്റെ തുടിപ്പ് ബാക്കിയുണ്ടോ എന്നും മൃത​ദേഹങ്ങൾ കണ്ടെടുക്കാനുണ്ടോ എന്നും അറിയാൻ തിരച്ചിൽ ഊർജിതമാക്കുന്നു. മ​ണ്ണി​ൽ പു​ത​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി ഡ​ൽ​ഹി​യി​ൽ നി​ന്ന് ഡ്രോ​ൺ ബേ​സ്ഡ് റ​ഡാ​ർ ഇന്നെ​ത്തും. നി​ല​വി​ൽ ആറ് നാ​യ്ക്ക​ളാ​ണ് തിര​ച്ചി​ലി​ൽ സ​ഹാ​യി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് നാ​ലു ക​ഡാ​വ​ർ നാ​യ്ക്കക്കൾ കൂ​ടി വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. അതിനിടെ, മരണസംഖ്യ 340 ആയി. ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്.

ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്ന് താ​ഴ്വാ​ര​ത്തി​ലേ​ക്ക് ഒ​ഴു​കി ചാ​ലി​യാ​റ​ിലേ​ക്കെ​ത്തി​യ മൃ​ത​ശ​രീ​ര​ങ്ങ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ലും ഊ​ർ​ജിത​മാ​ക്കി. ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് സേ​​ന​​യും വ​​ന​​പാ​​ല​​ക​​രും ചേ​​ർ​​ന്ന സം​​ഘ​​മാ​​ണ് പ​​രി​​ശോ​​ധ​​ന​​ക്ക് നേ​​തൃ​​ത്വം കൊ​​ടു​​ത്ത​​ത്. 40 കി​ലോ​മീ​റ്റ​റി​ൽ ചാ​ലി​യാ​റി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​മ്പ​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്റെ പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലീ​സും നീ​ന്ത​ൽ വി​ദ​ഗ്ധ​രാ​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തിര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഇ​തി​ന് സ​മാ​ന്ത​ര​മാ​യി പൊ​ലീ​സ് ഹെ​ലി​കോ​പ്ട​ർ ഉ​പ​യോ​ഗി​ച്ചും നി​രീ​ക്ഷ​ണം ന​ട​ത്തി. സൂ​​ചി​​പ്പാ​​റ വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന് സമീപമുള്ള പ്രദേശങ്ങ​​ളി​​ലാ​​യി​​രു​​ന്നു കോ​​പ്റ്റ​​ർ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പ​​രി​​ശോ​​ധ​​ന. കൂ​ടാ​തെ, കോ​സ്റ്റ്ഗാ​ർ​ഡും നേ​വി​യും വ​നം വ​കു​പ്പും ചേ​ർ​ന്ന് പു​ഴ​യു​ടെ അ​രി​കു​ക​ളും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി.


അ​പ​ക​ട​ത്തി​​ന്റെ നാ​ലാം നാ​ൾ കു​ടു​ത​ൽ വി​പു​ല​വും വ്യ​വ​സ്ഥാ​പി​ത​വു​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി സൈ​ന്യം. ദു​ര​ന്ത​മേ​ഖ​ല ആ​റ് സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് 40 സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ​യും എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന അ​ട്ട​മ​ല​യും ആ​റ​ൻ​മ​ല​യും ചേ​ർ​ന്ന​താ​ണ് ആ​ദ്യ​ത്തെ സോ​ൺ. മു​ണ്ട​ക്കൈ ര​ണ്ടാ​മ​ത്തെ സോ​ണും ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ പ്ര​ഭ​വ​​കേ​ന്ദ്ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന പു​ഞ്ചി​രി​മ​ട്ടം മൂ​ന്നാം സോ​ണു​മാ​ണ്. വെ​ള്ളാ​ർ​മ​ല വി​ല്ലേ​ജ് റോ​ഡ്, ജി​.വി​.എച്ച്.എസ്.എ​സ് വെ​ള്ളാ​ർ​മ​ല എ​ന്നി​വ​യാ​ണ് യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സോ​ണു​ക​ൾ. പു​ഴ​യു​ടെ അ​ടി​വാ​ര​മാ​ണ് അ​വ​സാ​ന സോ​ൺ.

സേ​ന​ക്കു​പു​റ​മെ, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന (എ​ൻ.​ഡി.​ആ​ർ.​എ​ഫ്), ഡോ​ഗ് സ്ക്വാ​ഡ്, കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി, ക​ഴി​ഞ്ഞ​ദി​വ​സം മേ​ഖ​ല​യി​ൽ ബെ​യ്‍ലി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ എം.​ഇ.​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.


ഓ​രോ സം​ഘ​ത്തി​ലും മൂ​ന്ന് നാ​ട്ടു​കാ​രും ഒ​രു വ​നംവ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​യി​രു​ന്നു. തീ​ർ​ത്തും വ്യ​വ​സ്ഥാ​പി​ത​മാ​യ ഈ ​തിര​ച്ചി​ൽ ഫ​ലപ്രദമാ​യി എ​ന്നാ​ണ് സൈ​ന്യ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൂം സ​മാ​ന​മാ​യ രീ​തി പി​ന്തു​ട​രു​മെ​ന്നാ​ണ് വി​വ​രം.

പൊ​​ലീ​​സി​​ന്റെ ര​​ണ്ട് ഡോ​​ഗ് സ്ക്വാ​​ഡു​​ക​​ൾ മു​​ണ്ടേ​​രി ഫാം ​​കേ​​ന്ദ്രീ​​ക​​രി​​ച്ച് ചാ​​ലി​​യാ​​റി​​ന്റെ ഓ​​ര​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചു. ഫ​​യ​​ർ​​ഫോ​​ഴ്സ്, സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും വെ​​ള്ളി​​യാ​​ഴ്ച പ​​രി​​ശോ​​ധ​​ന തു​​ട​​ർ​​ന്നു. ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള പ്ര​ധാ​ന പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളിലെല്ലാം ഇ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തും.

മു​ണ്ടേ​രി​യി​ൽ കോ​പ്ടറിന് പു​റ​മെ ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ക്കും. മു​​​ണ്ട​​​ക്കൈ​​​യെ ചൂ​​​ര​​​ൽ​​​മ​​​ല​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​നാ​​​യി സൈ​​​ന്യം പ​​​ണി​​​ത ബെ​​​യ്‍ലി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​ത് തി​ര​ച്ചി​ലി​ന്റെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വേ​ഗം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ വയനാട്ടിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലാണ് സംസ്‌കാരത്തിന് സൗകര്യം ഒരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslidemundakkai landslidekerala news
News Summary - wayanad landslide rescue operation
Next Story