സാലറി ചലഞ്ച് ലക്ഷ്യം കണ്ടില്ല; സമയപരിധി നീട്ടി സർക്കാർ
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ജീവനക്കാരുടെ പങ്കാളിത്തം പ്രതീക്ഷിച്ച് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ പദ്ധതി നീട്ടി. സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളത്തിൽനിന്ന് അഞ്ചു ദിവസത്തെ വിഹിതം നൽകണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ.
അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ സെപ്റ്റംബറിലേക്ക് കൂടി സാലറി ചലഞ്ച് നീട്ടി. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിൽനിന്ന് തുക ഈടാക്കുന്നത്. എന്നാൽ, ആഗസ്റ്റിൽ സമ്മതപത്രം സമർപ്പിക്കാൻ പലർക്കും കഴിയാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടിയതെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. സമയപരിധി നീട്ടണമെന്ന് അഭ്യർഥിച്ച് നിരവധി നിവേദനങ്ങൾ സർക്കാറിന് ലഭിച്ചതായും ഉത്തരവിലുണ്ട്.
സാലറി ചലഞ്ചിലൂടെ 500 കോടി സമാഹരിക്കാനാണ് ധനവകുപ്പ് ലക്ഷ്യമിട്ടത്. ഇതിനായി ‘സി.എം.ഡി.ആർ.എഫ് വയനാട്’ എന്ന ട്രഷറി അക്കൗണ്ടും തുറന്നിരുന്നു.
മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ
തിരുവനന്തപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍പൂരം കലക്കിയ ആര്.എസ്.എസ്-സി.പി.എം ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടന്നു. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ അണിനിരന്നു.
മട്ടന്നൂരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് കൂത്തുപറമ്പില്‍നിന്ന് പിണറായി വിജയന് ആദ്യമായി നിയമസഭയിലെത്തിയതെന്നും അന്നു മുതലുള്ള ബന്ധം ഇപ്പോഴും തുടരുകയാണെന്നും സുധാകരന് പറഞ്ഞു.
എറണാകുളത്ത് നോര്‍ത്ത്, സൗത്ത്, വൈറ്റില, തൃക്കാക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ കൂട്ടായ്മ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, പാലക്കാട് ബ്ലോക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് ബ്ലോക്കില്‍ കെ. മുരളീധരന് എന്നിവർ ഉദ്ഘാടനം നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.