ജോലി ലഭിച്ചതില്‍ ഏറെ സന്തോഷം; മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാവും -ശ്രുതി
text_fieldsകൽപറ്റ: ജോലി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സർക്കാർ ജോലി മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാകുമെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച ശ്രുതി. സര്‍ക്കാരിനും സഹായിച്ച ഏല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രുതി പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജോലിക്ക് എത്തുമെന്നും ശ്രുതി വ്യക്തമാക്കി.
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് സമാനതകളില്ലാത്ത ദുരന്തങ്ങള്‍ അതിജീവിച്ച മേപ്പാടി ശ്രേയസ് നിവാസിലെ എസ്. ശ്രുതി ഇന്ന് വയനാട് കളക്ടറേറ്റിലെത്തി എ.ഡി.എം കെ. ദേവകി മുമ്പാകെ രജിസ്റ്ററിൽ ഒപ്പിട്ട് ജോലിയില്‍ പ്രവേശിച്ചു. കലക്ടറേറ്റിലെ റവന്യൂ വകുപ്പിലെ പൊതുജന പരാതി വിഭാഗത്തില്‍ (പി.ജി സെല്‍) ക്ലര്‍ക്കായാണ് സര്‍ക്കാര്‍ ശ്രുതിക്ക് നിയമനം നല്‍കിയത്. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ശ്രുതിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും കലക്ടറേറ്റില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തില്‍ അച്ഛന്‍, അമ്മ, അനിയത്തി, ബന്ധുക്കള്‍ എന്നിവരെ നഷ്ടപ്പെടുകയും ശ്രുതിയെ വിവാഹം കഴിക്കാനിരുന്ന വരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു.
വെള്ളാര്‍മല ഗവ വൊക്കേഷണല്‍ സ്‌കൂളിലാണ് ശ്രുതി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനവും കല്‍പ്പറ്റ ഡെക്കാന്‍ ഐ.ടിയില്‍ ഡി.റ്റി.പി.എ ഡിപ്ലോമയും പൂര്‍ത്തീകരിച്ചു. നിലവില്‍ ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇംഗ്ലീഷില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.