വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി
text_fieldsവയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടർ നൽകുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറും. തുടർന്ന് സാങ്കേതിക സംഘം ദുരന്തസ്ഥലത്തെത്തി പരിശോധന നടത്തും. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ദുരന്തവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് നടത്തേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ഈ കണക്ക് സംസ്ഥാന സർക്കാർ അറിയിക്കേണ്ടവരെ അറിയിക്കും. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് തുടർനടപടി സ്വീകരിക്കുക.
വയനാട്ടിലെ ഉരുൾപൊട്ടൽ അതിദാരുണമായ സംഭവമാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല. ദുരന്തത്തെ അതിജീവിച്ചവർ മാനസികാഘാതത്തിൽ നിന്നും മോചിതരാകാനുണ്ട്. അവശിഷ്ടങ്ങൾ മണ്ണിൽ അലിഞ്ഞു ചേരാൻ 10 വർഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.