ലോക്സഭ ഉപതെരഞ്ഞെടുപ്പ്; 16 ലക്ഷം രൂപ പിടിച്ചെടുത്തു
text_fieldsമലപ്പുറം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 ലക്ഷം രൂപയും 1.16 ലക്ഷം രൂപ മൂല്യമുള്ള മയക്കു മരുന്നും പിടികൂടി. പൊലീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളും ഏജന്‍സികളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 27 സ്റ്റാറ്റിക് സർവൈലന്‍സ് ടീമുകളും 9 ഫ്ളെയിങ് സ്ക്വാഡുകളും മൂന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളും മുഴുസമയ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ പണം, മദ്യം, മയക്കുമരുന്ന്, പാരിതോഷികങ്ങള്‍ തുടങ്ങിയവയുടെ സ്വാധീനം തടയാനും മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പിനും 23ന് നടക്കുന്ന വോട്ടെണ്ണലിനും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. ഒരുക്കം വിലയിരുത്താൻ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.