വയനാട് മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ സ്ഥാപിക്കണം –സി.പി.ഐ
text_fieldsമാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ സ്ഥാപിക്കണമെന്നും നിർമാണ പ്രവർത്തനം പൂർത്തിയാകുംവരെ പ്രവർത്തനം ജില്ല ആശുപത്രിയിൽ ആരംഭിക്കണമെന്നും സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആദിവാസികളും പിന്നാക്കക്കാരും ഉൾപ്പെടുന്ന വയനാടിന് ആരോഗ്യരംഗത്ത് പരിമിത ചികിത്സ സൗകര്യങ്ങളേ നിലവിലുള്ളൂ. അത്യാസന്ന നിലയിലുള്ള രോഗികൾ അടക്കം തുടർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തണം.
ചുരം റോഡിലെ യാത്രക്കിടെ രോഗികൾ മരണപ്പെടുന്ന സാഹചര്യവും ഉണ്ട്. തലശ്ശേരി- മാനന്തവാടി- മൈസൂർ പാതയോരത്ത് ആരോഗ്യവകുപ്പിെൻറ അധീനതയിലുള്ള ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുത്ത് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയാൽ കണ്ണൂർ ജില്ലയിലെ അമ്പായത്തോട്, കൊട്ടിയൂർ, കേളകം തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാർക്കും ഉപകാരപ്രദമാകും.
ഭൂമി കണ്ടെത്തുന്നതിലെ കാലതാമസവും സാമ്പത്തിക ചെലവും ഇല്ലാതെ ബോയ്സ് ടൗണിലെ സ്ഥലത്ത് മെഡിക്കൽ കോളജ് ആരംഭിക്കാനാവും. അസീസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു, മണ്ഡലം സെക്രട്ടറി വി.കെ. ശശിധരൻ, വി.വി. ആൻറണി, കെ. സജീവൻ, രജിത്ത് കമ്മന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.