മുട്ടിൽ എസ്റ്റേറ്റ് മരംമുറി കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി
text_fieldsതിരുവനന്തപുരം: മുട്ടിലിൽ കോടികളുടെ മരംകൊള്ള നടന്നെന്ന് നിയമസഭയിൽ സമ്മതിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്. 10 കോടി മതിപ്പ് വിലയുള്ള 101 മരങ്ങളാണ് മുറിച്ചത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് 202.180 ക്യൂബിക് മീറ്റർ മരം മുറിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി വനം ഉദ്യോഗസ്ഥരെ തള്ളി. നിയമസഭയിൽ മുട്ടിൽ മരംമുറിയെക്കുറിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് വീഴ്ച പറ്റി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍ സമാനമായ മരംമുറി നടന്നതായി ആരോപണം വന്ന സാഹചര്യത്തിൽ ജില്ലതലത്തില്‍ പ്രത്യേക സ്ക്വാഡുകളുണ്ടാക്കി അന്വേഷിക്കാൻ നിർദേശിച്ചു. മുട്ടില്‍ മരംമുറിക്കാണ് പ്രധാന്യം. ഒരാഴ്ചക്കകം നടപടികളുണ്ടാകും. 42 കേസുകളെടുത്തു. 14 പേരെ അറസ്റ്റ് ചെയ്തു. തടി സര്‍ക്കാറിെൻറ കൈവശമുണ്ട്്. അത് കണ്ടുകെട്ടാൻ നടപടികള്‍ നടന്നുവരുന്നു. തെരഞ്ഞെടുപ്പ് സമയത്താണ് മരംമുറി നടന്നത്. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ചുമതലയുണ്ടായിരുന്ന ടി.എന്‍. സാജന് കേസ് വഴിതിരിച്ചുവിടുന്നു എന്ന പരാതി കിട്ടി. വനം വകുപ്പില്‍നിന്നും മറ്റു പല സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. അതില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. ആരെയും സർക്കാർ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ സഹായിക്കാനാണ് 2020 ഒക്ടോബറില്‍ റവന്യൂ വകുപ്പ് പട്ടയഭൂമിയില്‍ മരംമുറിക്കാന്‍ അനുമതി നൽകുന്ന ഉത്തരവിറക്കിയതെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. 2005ലെ നിയമപ്രകാരമാണ് ഉത്തരവിറക്കിയത്. ഇത് ദുര്‍വ്യാഖ്യാനം ചെയ്യുന്നെന്ന് കണ്ടതോടെ 2021 ഫെബ്രുവരിയില്‍ അത് റദ്ദാക്കി. നിയമവകുപ്പും ഇത് ആവശ്യപ്പെട്ടു. കർഷക താൽപര്യമല്ലാതെ മറ്റ് താൽപര്യം സർക്കാറിനില്ല. റവന്യൂ ഉേദ്യാഗസ്ഥർ കർഷകരെയും മറ്റും തെറ്റിദ്ധരിപ്പിച്ചെങ്കിൽ നടപടിയെടുക്കും. ക്രിമിനൽ ഗൂഢാലോചന, വഞ്ചന അടക്കം വകുപ്പുകൾ ചുമത്താൻ വയനാട് കലക്ടർ നിർദേശിച്ചു. പട്ടികവിഭാഗ അതിക്രമം തടയൽ നിയമം ചുമത്താനും ആവശ്യപ്പെട്ടു. ഏത് സംഭവവും അന്വേഷിക്കുന്നതിന് ഒരു മടിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.