വയനാട്; പോളിടെക്നിക്ക് തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് സമ്പൂർണ വിജയം
text_fieldsകൽപറ്റ: ജില്ലയിൽ മൂന്ന് പോളിടെക്നിക്ക് കോളജുകളിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് സമ്പൂർണ വിജയം.
മീനങ്ങാടി, വെള്ളമുണ്ട പോളിടെക്നിക്കുകൾ എസ്.എഫ്.ഐ നിലനിർത്തിയപ്പോൾ മേപ്പാടി യു.ഡി.എസ്.എഫിൽനിന്ന് തിരിച്ചുപിടിച്ചു. 24 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ചാണ് കഴിഞ്ഞവർഷം യു.ഡി.എസ്.എഫ് മുന്നണി ഇവിടെ ഭരണംപിടിച്ചത്. എന്നാൽ, ഇത്തവണ നഷ്ടപ്പെട്ട ആധിപത്യം എസ്.എഫ്.ഐ വീണ്ടെടുത്തു.
മൂന്ന് പോളിയിലും മേജർ സീറ്റുകൾ മുഴുവൻ എസ്.എഫ്.ഐ നേടി.
മാനന്തവാടി പോളിടെക്നിക്കിൽ ആർട്സ് സെക്രട്ടറി സ്ഥാനം യു.ഡി.എസ്.എഫിന് ലഭിച്ചു.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
ഭാരവാഹികൾ: മേപ്പാടിപോളിടെക്നിക്ക്:
അശ്വിൻ പ്രദീപ് (ചെയർ), അഭിജിത് (വൈസ് ചെയർ), കെ.പി. അദി(വനിത വൈസ് ചെയർ), നിവിൻ കുമാർ (ജന സെക്ര), അരുണിമ (പി.യു.സി), ശ്രീനാഥ് (മാഗസിൻ എഡിറ്റർ), അർജുൻ ആനന്ദ് (ആർട്സ് ക്ലബ് സെക്രട്ടറി).
മീനങ്ങാടി പോളിടെക്നിക്:
വി.കെ. അജിൻ (ചെയർ), ടി. അഭിമന്യു(വൈസ് ചെയർ), ഒ. ആര്യ (വനിത വൈസ് ചെയർ), സൗരവ് (ജന സെക്ര), മുഹമ്മദ് തൻസീഹ് (പി.യു.സി), കെ. രോഷിത് (മാഗസിൻ എഡിറ്റർ), പി. നന്ദന (ആർട്സ് ക്ലബ് സെക്ര).
വെള്ളമുണ്ട പോളിടെക്നിക്:
എസ്. സരുൺ സന്തോഷ് (ചെയർ), ഇ.എസ്. അശ്വിൻ രാജ് (വൈസ് ചെയർ), അപർണ(വനിത വൈസ് ചെയർ), വി.കെ. അനുരാഗ് (ജന സെക്ര), കെ. അഭിജിത് (പി.യു.സി), സി. ആകാശ്(മാഗസിൻ എഡിറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.