Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനരധിവാസം അഞ്ചു​ മാസം...

പുനരധിവാസം അഞ്ചു​ മാസം വൈകിയെന്നല്ലാതെ കേസിലൂ​ടെ ഒരു ഗുണവും ലഭിച്ചില്ല -ടി. സിദ്ദീഖ്

text_fields
bookmark_border
T Siddique
cancel

മലപ്പുറം: വയനാട്​ ദുരന്തബാധിതരുടെ പുനരധിവാസം അഞ്ചു​ മാസം വൈകിയെന്നല്ലാതെ, ഹൈകോടതിയിലെ കേസിലൂ​ടെ മറ്റൊരു ഗുണവും സർക്കാറിനുണ്ടായി​ല്ലെന്ന്​ ടി. സിദ്ദീഖ്​ എം.എൽ.എ. ഇതിലൂടെ ദുരന്തബാധിതർക്കുണ്ടായ നഷ്​ടം സർക്കാറിന്​ നികത്താനാവില്ല. പുനരധിവാസം വൈകിയതിനാൽ പല സ്​പോൺസർമാരും പിൻവാങ്ങി -എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഭൂമി സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞ സാഹചര്യത്തിൽ പുനരധിവാസത്തിന്‍റെ കലണ്ടർ ഉടൻ പ്രഖ്യാപിക്കണം. മുഴുവൻ സ്പോൺസർമാരുടെയും യോഗം ചേരണം. ആവശ്യത്തിന്​ പണം സർക്കാറിന്‍റെ പക്കലുള്ള സ്ഥിതിക്ക്​ പുനരധിവാസം ഒറ്റ ഘട്ടമായിതന്നെ നടത്തണം. നിരീക്ഷണത്തിന്​ എം.പി, എം.എൽ.എ എന്നിവരെയും തദ്ദേശസ്ഥാപനങ്ങളുടെയും ദുരന്തബാധിതരുടെയും സർവകക്ഷികളുടെയും പ്രതിനിധികളുമുൾപ്പെട്ട ഉന്നതതല കമ്മിറ്റി രൂപവത്​കരിക്കണം.

ഹൈകോടതി വിധിക്കെതിരെ സർക്കാറോ ഭൂവുടമകളോ അപ്പീൽ പോവരുത്​. ദുരന്തത്തിൽ പരിക്കേറ്റവരുടെ വിദഗ്​ധ ചികിത്സക്ക്​ സർക്കാർ ഇപ്പോഴും ഫണ്ട്​ ലഭ്യമാക്കിയിട്ടില്ല. മാതാപിതാക്കൾ നഷ്ടമായ സ്​നേഹ എന്ന കുട്ടിക്ക്​ സഹായം ലഭ്യമായിട്ടില്ല. വയനാടിനുവേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമ​ന്ത്രി നീതി പുലർത്തിയില്ല. ചെയ്ത സേവനത്തിന്​ കേ​ന്ദ്രം പണം ആവശ്യപ്പെട്ടത്​ മഹാ അപരാധമാണെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T Siddiquewayanad landslidewayanad rehabilitation
News Summary - wayanad rehabilitation delayed by five months says T Siddique
Next Story