എസ്.ഡി.ആർ.എഫ് ഫണ്ടിൽ വയനാട് പുനരധിവാസം സാധ്യമല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ പറയുന്നതുപോലെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ (എസ്.ഡി.ആർ.എഫ്) തുക കൊണ്ട് വയനാടിന്റെ പുനരധിവാസം നടത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യ കമീഷന്റെ ശിപാര്‍ശ പ്രകാരം സാധാരണ ഗതിയില്‍ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സവിശേഷമായി ലഭിച്ചതല്ല. 588.95 കോടിയാണ് എസ്.ഡി.ആര്.എഫിൽ ദുരന്ത ഘട്ടത്തിലുണ്ടായിരുന്നത്. ഈ തുകയിൽ നിന്നാണ് കേരളത്തില്‍ വര്‍ഷാവര്‍ഷമുണ്ടാകുന്ന ചെറുതും വലുതുമായ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്.
ഓരോ വര്‍ഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികള്‍ ആ നിധിയില്‍ നിന്ന് നടത്തിവരുന്നുണ്ട്. കണിശമായ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കാന്‍ കഴിയൂ. വീട് നഷ്ടപ്പെട്ടാല്‍ എസ്.ഡി.ആര്.എഫിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ശരാശരി 1.25 ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ. കേരളം സി.എം.ഡി.ആര്.എഫ് വിഹിതവും ചേര്‍ത്താണ് കുറഞ്ഞത് നാലുലക്ഷം നൽകുന്നത്.
വയനാട് പുനരധിവാസത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ് പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചെലവാകും. എസ്.ഡി.ആര്.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം അത് യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രത്യേക ധനസഹായം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങൾ, മറുപടി മൗനം
തിരുവനന്തപുരം: മേപ്പാടി-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടർന്ന് കേരളം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങൾ
- മേപ്പാടി-ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണം
- ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം.
- മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്ന് അടിയന്തര സഹായം അനുവദിക്കണം
കേരളം ലക്ഷ്യം വെച്ചത്
തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിനായി വിവിധ അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. കൂടാതെ, ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് കേരളത്തിന് സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാവുകയും ചെയ്യും. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാല്‍, (എല്‍ 3 കാറ്റഗറി) രാജ്യത്താകെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി എം.പി ലാഡ് ഫണ്ടില്‍ നിന്നും ഒരു കോടി വരെ ലഭിക്കും.
കേന്ദ്രം സ്വീകരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.