Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ പുനരധിവാസ...

വയനാട്​ പുനരധിവാസ ഭൂമി: ഹൈകോടതി നിലപാട്​ തേടി

text_fields
bookmark_border
വയനാട്​ പുനരധിവാസ ഭൂമി: ഹൈകോടതി നിലപാട്​ തേടി
cancel

കൊ​ച്ചി: ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ചാ​ൽ വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണോ​യെ​ന്ന്​ നെ​ടു​മ്പാ​ല, എ​ൽ​സ്റ്റോ​ൺ എ​സ്റ്റേ​റ്റു​ക​ളോ​ട്​ ഹൈ​കോ​ട​തി. ചൂ​ര​ൽ​മ​ല - മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മോ​ഡ​ൽ ടൗ​ൺ​ഷി​പ് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ടെ കൈ​വ​ശ​ക്കാ​രാ​യ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്.

നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ലെ 65.41 ഹെ​ക്ട​റും ക​ൽ​പ​റ്റ എ​ൽ​സ്റ്റോ​ൺ എ​സ്റ്റേ​റ്റി​ലെ 78.73 ഹെ​ക്ട​റും ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​മാ​ണ്​ ഇ​രു​വ​രും ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്.ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് 2013ലെ ​നി​യ​മ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​വ​ശ്യം.

നി​യ​മ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ കോ​ട​തി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​റ്റെ​ടു​ക്കാ​നു​ള്ള ഭൂ​മി​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ഹ​ര​ജി​ക്കാ​രു​ടെ ഭൂ​മി സം​ബ​ന്ധി​ച്ച്​ സി​വി​ൽ കോ​ട​തി​യി​ൽ കേ​സു​ള്ള​തി​നാ​ൽ തു​ക നേ​രി​ട്ട്​ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. ഹ​ര​ജി ന​വം​ബ​ർ 12ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - Wayanad resettlement land: High Court sought a stand
Next Story