വയനാട് സീറ്റ് തർക്കം ഹൈകമാൻഡിന്
text_fieldsന്യൂഡൽഹി: കോൺഗ്രസിലെ സീറ്റ് തർക്കം അവസാനിപ്പിക്കാൻ ഹൈകമാൻഡ് ഇടപെടുന്നു. വയനാടിനു വേണ്ടി എ,ഐ ഗ്രൂപ്പുകൾ തമ ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് സ്ഥാനാർഥി നിർണയം ഹൈകമാൻഡിന് വിട്ടത്.
വയനാട്, വടകര, ആലപ്പു ഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് വൈകുന്നത്. വയനാട്ടിൽ ടി. സിദ്ദിഖിന ും കെ.പി അബ്ദുൾ മജീദിനും വേണ്ടി എ,ഐ ഗ്രൂപ്പുകൾ ശക്തമായ തർക്കത്തിലാണ്. ടി. സിദ്ദീഖിനു വേണ്ടി ഉമ്മൻ ചാണ്ടിയാണ് ഉടക്കിനിൽക്കുന്നത്. എന്നാൽ, ഷാനിമോൾ ഉസ്മാൻ, പി.എം. നിയാസ്, കെ.പി. അബ്ദുൽ മജീദ് എന്നിവരിൽ ഒരാൾ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിക്കുന്നു.
നിലവിലെ െഎ ഗ്രൂപ്പിെൻറ ഇൗ സീറ്റ് എ ക്ക് വിട്ടുകൊടുക്കാൻ പറ്റില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. സമവായ സ്ഥാനാർഥി എന്ന നിലയിൽ വി.വി. പ്രകാശെൻറ പേരും ഉയർന്നു നിൽക്കുന്നു.
ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെയെന്ന് മിക്കവാറും ഉറപ്പായി. അടൂർ പ്രകാശിനെ ആലപ്പുഴയിൽ കൊണ്ടുവന്നാൽ ആറ്റിങ്ങലിെൻറ സാധ്യതകൾ ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും എ.എ. ഷുക്കൂറും പരിഗണനയിലുണ്ട്. വടകരയിൽ സജീവ് മാടോളി, അഡ്വ. പ്രവീൺ കുമാർ എന്നിവരെയാണ് പരിഗണിക്കുന്നത്. വടകരയിലേക്ക് വിദ്യ ബാലകൃഷ്ണെൻറ പേരു മാത്രമാണ് സമിതിയിൽ മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ പി.ജയരാജനെ നേരിടാൻ വിദ്യ മതിയാകില്ലെന്ന വിലയിരുത്തലിെൻറ പശ്ചാത്തിലത്തിലാണ് സ്ഥനാർഥിയെ മാറ്റുന്നത്.
ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി വയനാട് സീറ്റ് ചർച്ചയിൽ പങ്കെടുക്കാതെ ആന്ധ്രയുെടകാര്യം ചർച്ച ചെയ്യുന്നതിനാണ് എത്തിയതെന്ന നിലപാട് തുടരുകയാണ്. തർക്കം കേരള ഘടകത്തിന് തീർപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കമാൻഡിന് വിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.