വയനാട് ഹർത്താൽ പൂർണം
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സാമ്പത്തികസഹായം നൽകാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൽ.ഡി.എഫും ആഹ്വാനം ചെയ്ത വയനാട് ഹർത്താൽ പൂർണം. കടകൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം ഓടിയില്ല. രാവിലെ നിരത്തിലിറങ്ങിയ ചില സ്വകാര്യ വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ദുരന്തമുണ്ടായ മേപ്പാടി മേഖലയിലും ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ബസും ടാക്സിയും നിരത്തിലിറങ്ങിയില്ല. ചില സ്വകാര്യ വാഹനങ്ങൾ, വിനോദസഞ്ചാരികളുടെ വാഹനങ്ങൾ എന്നിവ മേപ്പാടി ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു.
ദുരന്തം നടന്ന പ്രദേശത്തെ എച്ച്.എം.എൽ സെന്റിനൽ റോക്ക് എസ്റ്റേറ്റിൽ ജോലി നടന്നില്ല. എ.വി.ടി, പോഡാർ, ചെമ്പ്ര, എച്ച്.എം.എലിന്റെ മറ്റ് ഡിവിഷനുകൾ എന്നിവിടങ്ങളിൽ ജോലി നടന്നുവെങ്കിലും ഏറെയും അതിഥി തൊഴിലാളികളായിരുന്നു.
മാനന്തവാടിയിൽ പ്രവർത്തിച്ച സ്വകാര്യ ബാങ്കുകൾ സി.പി.എം പ്രവർത്തകർ അടപ്പിച്ചു. അതേസമയം, ഉരുൾപൊട്ടലിന്റെ വ്യാപ്തി കുറച്ചുകാട്ടുന്നതരത്തിലുള്ള ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.