വയനാട് ദുരന്തം: കേന്ദ്രത്തിനെതിരെ എല്‍.ഡി.എഫ് സമരം ഡിസംബർ അഞ്ചിന്
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഡിസംബർ അഞ്ചിന് സമരം നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണന്‍ അറിയിച്ചു.
രാവിലെ 10.30 മുതല്‍ ഒന്നുവരെയാണ് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിലും, ജില്ലകളില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് മാര്‍ച്ചും, ധർണയും സംഘടിപ്പിക്കുന്നത്.
രാജ്‌ഭവനില്‍ നടക്കുന്ന പ്രക്ഷോഭം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്യും. കൊല്ലത്ത് ടി.പി. രാമകൃഷ്‌ണന്‍, പത്തനംതിട്ട മാത്യു ടി. തോമസ്, ആലപ്പുഴ പി.കെ. ശ്രീമതി, കോട്ടയം ഡോ.എന്‍. ജയരാജ്, ഇടുക്കി അഡ്വ.കെ. പ്രകാശ് ബാബു, എറണാകുളം പി.സി. ചാക്കോ, തൃശ്ശൂര്‍ കെ.പി. രാജേന്ദ്രന്‍, പാലക്കാട് എ.വിജയരാഘവന്‍, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്‌കുമാര്‍, വയനാട് അഹമ്മദ് ദേവര്‍കോവില്‍, കണ്ണൂര്‍ ഇ.പി. ജയരാജന്‍, കാസര്‍ഗോഡ് ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമരം ഉദ്‌ഘാടനം ചെയ്യുമെന്നും ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.