വയനാട് ദുരന്തം: മുസ്‌ലിം ലീഗ് 100 വീടുകൾ നിർമിച്ചു നൽകും
text_fieldsകൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 100 വീടുകൾ നിർമിച്ച് നൽകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാവശ്യമായ ഫണ്ട് സമാഹരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. മുസ്‌ലിം ലീഗിന്റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.
പുനരധിവാസ പദ്ധതിക്കായി സർക്കാർ സഹകരണവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ടൗൺഷിപ്പുമായി ബന്ധപ്പെട്ട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനം വരുമ്പോൾ കൂടി ആലോചിച്ച് വേണ്ട സഹകരണങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ലീഗ് എം.പിമാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമിയായതിനാൽ സ്ഥലലഭ്യതക്ക് കേന്ദ്രസർക്കാറിന്റെ അനുമതി വേണ്ടിവരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.