വയനാട് ദുരന്തം; പുനരധിവാസത്തിൽ മുസ്ലിംലീഗ് പങ്കുവഹിക്കും -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: വയനാട് ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളെയും വ്യക്തികളെയും പുനരധിവസിപ്പിക്കുന്നതിന് മുസ്ലിംലീഗും പങ്കാളിത്തം വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. വീടുകളും സ്വത്തുവകകളും കൂടപ്പിറപ്പിറപ്പുകളും നഷ്ടമായി നിരവധി മനുഷ്യരാണ് ദുരന്തമുഖത്ത് സഹായത്തിന് വേണ്ടി കാത്തിരിക്കുന്നത്. മുണ്ടക്കൈയിൽ മാത്രം 400ലധികം വീടുകളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്.
അവിടെ ബാക്കിയുള്ളത് 35-40 വീടുകൾ മാത്രമാണ്. ബാക്കിയെല്ലാം മണ്ണിനടിയിൽ ആവുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു. ചൂരൽമലയിലും സ്ഥിതി വ്യത്യസ്തമല്ല. സകലതും നഷ്ടമായ സഹോദരങ്ങളെ ചേർത്തുപിടിക്കാൻ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. സംഭവമറിഞ്ഞ ഉടൻ പാർട്ടിയുടെ സംവിധാനങ്ങൾ സജീവമായി രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രംഗത്തുണ്ട്. മേപ്പാടിയിൽ മുസ്ലിംലീഗിന്റെ പ്രത്യേക കൺട്രോൾ റൂം തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ സംവിധാനം ഉൾപ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം മുസ്ലിംലീഗും പ്രത്യേക പാക്കേജ് നടപ്പിലാക്കും.
വീടുകളുടെ പുനർ നിർമ്മാണവും പുതിയ വീടുകളുടെ നിർമ്മാണവും വിദ്യാഭ്യാസ, സാമ്പത്തിക സാഹയങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട സഹായങ്ങൾ മുസ്ലിംലീഗിന്റെ ദുരിതാശ്വാസനിധിയായ താഴെ കാണുന്ന അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്: Indian union Muslim league Kerala State committee A/c no. 4258001800000024 IFSC code: PUNB0425800 PNB Calicut main Branch. KPK MENON ROAD CALICUT.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.