വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി വേൽമുരുകൻ
text_fieldsകൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകനാണെന്ന് (32 വയസ്) തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് തമിഴ്നാട് ക്യു ബ്രാഞ്ചാണ് മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞത്.
പെരിയംകുളത്തെ സെന്തു-അന്നമ്മാൾ ദമ്പതികളുടെ മകനാണ് വേൽമുരുകൻ. മൂന്ന് മക്കളിൽ ഇളയവനാണ്. സഹോദരൻ മുരുകൻ മധുര കോടതിയിൽ അഭിഭാഷകനാണ്.
പടിഞ്ഞാറത്തറ കാപ്പിക്കളം മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് വേൽമുരുകൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് പൊലീസ ് അവകാശപ്പെട്ടത്.
മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായുമാണ് പൊലീസ് പറഞ്ഞത്. തണ്ടർബോൾട്ടിന്‍റെ പരിശോധനക്കിടെ മാവോയിസ്റ്റുകള്‍ ആദ്യം ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.