വയനാട്ടിലെത്തിയത് വിക്രം ഗൗഡയും സോമനുമടങ്ങിയ മാവോവാദി സംഘം
text_fieldsമേപ്പാടി (വയനാട്): കള്ളാടി തൊള്ളായിരംകണ്ടി എമറാൾഡ് എസ്റ്റേറ്റിലെത്തിയ സായുധസംഘം മാവോവാദികൾ തന്നെയാണെന്ന് പൊലീസ്. കബനീ ദളം എന്ന മാവോവാദി സംഘത്തിന് നേതൃത്വം നൽകുന്ന വിക്രം ഗൗഡ, സോമൻ എന്നിവരടങ്ങിയ സംഘമാണ് കള്ളാടിയിലെത്തിയതെന്ന് ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി പറഞ്ഞു. ശനിയാഴ്ച രാവിലെ മുതൽ വനത്തിൽ തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ഊർജിതമാക്കി. വരുംദിവസങ്ങളിലും തിരച്ചിൽ തുടരും.
വനാതിർത്തിയിൽ നിർമാണത്തിലുള്ള റിസോർട്ട് കെട്ടിടത്തിെൻറ മാർബിൾ പണിയിലേർപ്പെട്ട ബംഗാൾ സ്വദേശികളായ അലാവുദ്ദീൻ, മഖ്ബൂൽ, മുഖിം ശൈഖ് എന്നിവരുടെയടുത്താണ് വെള്ളിയാഴ്ച വൈകീട്ട് ആറിന് നാലുപേരടങ്ങിയ സായുധസംഘമെത്തിയത്. മുഖിം ശൈഖ് സംഘത്തിെൻറ പിടിയിൽനിന്ന് ഓടിരക്ഷപ്പെെട്ടങ്കിലും മറ്റു രണ്ടുപേർ ബന്ദികളാക്കപ്പെട്ടു. ഇതിനിടെ മുഖിം ഫോണിലൂടെ എസ്റ്റേറ്റ് മാനേജരെ വിവരം അറിയിച്ചു. പിന്നാലെ മലയാളം അറിയുന്ന ആരെയെങ്കിലും കൂട്ടിവരാൻ പറഞ്ഞ് മഖ്ബൂലിനെ മാവോവാദികൾ വിട്ടയക്കുകയായിരുന്നു. എന്നാൽ, ആരെയും കാണാതായതോടെ രാത്രി 10ഓടെ അലാവുദ്ദീനെയും ഉപേക്ഷിച്ച് സംഘം സ്ഥലംവിട്ടതായാണ് തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയത്.
പ്രദേശത്തുനിന്ന് രാത്രി രണ്ട് റൗണ്ട് വെടിയൊച്ച കേട്ടതായി തൊഴിലാളികൾ മൊഴി നൽകിയെന്നും സൂചനയുണ്ട്. മോചിപ്പിക്കപ്പെട്ടവരെ ചോദ്യംചെയ്യാൻ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് കൊണ്ടുപോയിരുന്നു. ഇവരെ ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിലാണ് വിക്രം ഗൗഡയും സോമനും നേതൃത്വംനൽകുന്ന മാവോവാദി സംഘമാണ് കള്ളാടിയിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മാസങ്ങൾക്കുശേഷമാണ് ജില്ലയിൽ മാവോവാദികൾ പ്രത്യക്ഷപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളിൽ അടുത്തിടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
മാവോവാദി സാന്നിധ്യം: തിരച്ചിൽ ഊർജിതം
മേപ്പാടി (വയനാട്): കള്ളാടി തൊള്ളായിരംകണ്ടി എമറാൾഡ് എസ്റ്റേറ്റിൽ മാവോവാദികളുടെ സാന്നിധ്യം വ്യക്തമായതോടെ വെള്ളിയാഴ്ച രാത്രി തണ്ടർബോൾട്ട് സേനാംഗങ്ങളുടെ സഹായത്തോടെ പൊലീസ് എസ്റ്റേറ്റ് റിസോർട്ടിലും പരിസരത്തും പരിശോധന നടത്തി. ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് എസ്റ്റേറ്റിലെത്തിയ സായുധസംഘം മാവോവാദികളാണെന്ന് വെളിപ്പെടുത്തിയത്.
മാവോവാദിവേട്ടക്ക് പ്രത്യേകം പരിശീലനം ലഭിച്ച രണ്ട് ഗ്രൂപ് തണ്ടർബോൾട്ട് സംഘങ്ങൾ ഉൾെപ്പടെ മുപ്പതംഗ പൊലീസ് ശനിയാഴ്ച രാവിലെയും തിരച്ചിൽ നടത്തിയിരുന്നു. ഉച്ചയോടെ കൂടുതൽ പൊലീസും സ്ഥലത്തെത്തി. മേപ്പാടിയിൽനിന്ന് ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ധാരാളം ഹോംസ്റ്റേകളും റിസോർട്ടുകളുമുള്ള വിനോദസഞ്ചാരകേന്ദ്രമാണ് തൊള്ളായിരംകണ്ടി. ഇതിനിടെ ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമിയും മേപ്പാടി സ്റ്റേഷനിലെത്തി സ്ഥിതി വിലയിരുത്തി. എന്നാൽ, സായുധസംഘം പണമോ ഭക്ഷ്യവസ്തുക്കളോ ആവശ്യപ്പെട്ടതായി വിവരമില്ല. വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് അദ്ദേഹം സൂചന നൽകി.
2013 മുതൽ മാവോവാദി ഭീഷണിയുടെ പേരിൽ വയനാട്ടിൽ തണ്ടർബോൾട്ടും അധിക പൊലീസ് സേനയും നിരീക്ഷണം നടത്തി വരുന്നുണ്ട്. എങ്കിലും ജില്ലയിലെ കുഞ്ഞോം, മക്കിമല, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ അടിവാരം, കോടഞ്ചേരി, പുതുപ്പാടി മേഖലകളിലെ ജനവാസകേന്ദ്രങ്ങളിലും ആയുധ ധാരികളായ മാവോവാദികൾ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്ന് സായുധസംഘത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾ. അപകടകരമായോ അക്രമപരമായോ അവർ പെരുമാറിയിട്ടില്ല. സ്ത്രീ ഉൾപ്പെടെ നാലുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇവർ പൊലീസിന് മൊഴി നൽകി. പണമോ മറ്റു മോചനദ്രവ്യങ്ങളോ സംഘം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജരും വ്യക്തമാക്കി. കള്ളാടിയിലെ ഏലത്തോട്ടത്തിൽ എമറാൾഡ് ഗ്രൂപ് നിർമിക്കുന്ന റിസോർട്ടിൽ ടൈൽ പതിപ്പിക്കാനെത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.