രാത്രിയാത്ര വിലക്കിന് പരിഹാരമില്ല, പുതിയ പാതക്ക് നീക്കം; ദേശീയ പാത 766 അനിശ്ചിതത്വത്തിൽ
text_fieldsകൽപറ്റ: വയനാട് അതിർത്തിയിൽ കർണാടകയിലെ ബന്ദിപ്പൂർ മേഖല ഒഴിവാക്കി മൈസൂരു-മലപ്പുറം ദേശീയ പാതക്ക് കേന്ദ്രം അനുമതി നൽകിയതോടെ കോഴിക്കോട്, കൽപറ്റ, സുൽത്താൻ ബത്തേരി വഴി പോകുന്ന എൻ.എച്ച് 766നെക്കുറിച്ച് അനിശ്ചിതത്വം. വർഷങ്ങളായി ബന്ദിപ്പൂർ മേഖലയിൽ തുടരുന്ന രാത്രിയാത്ര നിരോധനത്തിനു പുറമെ പകൽനേരവും റോഡ് അടച്ചുപൂട്ടാനുള്ള നീക്കം ബദൽപാത വരുന്നതോടെ സജീവമാകുമെന്ന ആശങ്ക ഉയർന്നു.
ദേശീയപാത 766ലെ യാത്ര നിരോധനത്തിനെതിരെ വയനാട്ടിൽ പ്രക്ഷോഭം ഉയർന്നപ്പോൾ എൻ.എച്ച് 766നു വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. മൈസൂരു, കുട്ട, മാനന്തവാടി, കൽപറ്റ, അടിവാരം, വേനപ്പാറ, മുത്തേരി, പൊറ്റശ്ശേരി, കൂളിമാട്, ചീക്കോട്, കിഴിശേരി, വള്ളുവമ്പ്രം, മലപ്പുറം കിഴക്കേത്തല, ഇങ്ങനെയാണ് 266.5കി. മീറ്ററിൽ പുതിയ ദേശീയപാത വരുന്നത്. കോഴിക്കോട് നഗരത്തിൽ പ്രവേശിക്കാതെ കർണാടകയിൽനിന്നുള്ള പാതയാണിത്. പദ്ധതിയുടെ അലെയ്ൻമെൻറ് സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ ദേശീയ പാത അതോറിറ്റി ഓൺലൈൻ യോഗത്തിൽ നൽകിയിട്ടുണ്ടെന്ന് വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.
ബദൽപാത: കേന്ദ്ര-കേരള സർക്കാറുകൾ പിന്തിരിയണം –ആക്ഷൻ കമ്മിറ്റി
സുൽത്താൻ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തിന് പരിഹാരമെന്ന നിലയിൽ കുട്ട-ഗോണിക്കുപ്പ ബദൽപാത ദേശീയപാതയാക്കാനുള്ള ശ്രമത്തിൽനിന്ന് കേന്ദ്ര-കേരള സർക്കാറുകൾ പിന്തിരിയണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂർ സ്വകാര്യ വിമാനത്താവളത്തിൽനിന്ന് മൈസൂരിലേക്കുള്ള ദേശീയപാത രാത്രിയാത്ര നിരോധനത്തിെൻറ മറവിൽ സാധിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്.
കുട്ട-ഗോണിക്കുപ്പ പാത നിർദേശിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തതു വരെ നിരവധി പിൻവാതിൽ നീക്കങ്ങൾ ഈ സംഘം നടത്തി. സംസ്ഥാന സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉപജാപകസംഘം കരുക്കൾ നീക്കുന്നത്. കേന്ദ്രസർക്കാറിെൻറ ഒരു അനുമതിയും ലഭിക്കാത്ത തലശ്ശേരി-മൈസൂർ െറയിൽപാതക്കുവേണ്ടി എല്ലാ അനുമതികളും ലഭിച്ചിരുന്ന നഞ്ചൻകോട്-നിലമ്പൂർ െറയിൽപാത അട്ടിമറിച്ചതും ഡി.എം.ആർ.സിയെയും ഡോ. ഇ. ശ്രീധരനെയും കേരള സർക്കാറിെൻറ എല്ലാ േപ്രാജക്ടുകളിൽനിന്നും പുറത്താക്കിയതും ഇതേ സംഘമാണ്. കുട്ട-ഗോണിക്കുപ്പ വഴി കണ്ണൂർ-മൈസൂർ ദേശീയപാത ശ്രമങ്ങൾ വിജയിക്കില്ല എന്ന് കണ്ടാണ് ഇതേ ലോബി മൈസൂർ-മലപ്പുറം ദേശീയപാതയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മലപ്പുറത്തുനിന്ന് മൈസൂരിലേക്കുള്ള ഏറ്റവും എളുപ്പവഴി നിലവിലുള്ള ദേശീയപാത 766തന്നെയാണ് -ആക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.വൈ. മത്തായി, ജോസ് കപ്യാർമല, ജോയിച്ചൻ വർഗീസ്, സംഷാദ്, ഡോ. തോമസ് മാത്യു, ജേക്കബ് ബത്തേരി, മോഹൻ നവരംഗ്, നാസർ കാസിം എന്നിവർ സംസാരിച്ചു.
പുതിയ പാത: വിവാദം മുറുകി
കൽപറ്റ: പുതിയ പാത എൻ.എച്ച് 766ന് പകരമാവില്ലെന്ന് എൻ.എച്ച.് ആക്ഷൻ കമ്മിറ്റി കൺവീനറും സി.പി.എം നേതാവുമായ സുരേഷ് താളൂർ പറഞ്ഞു. കേരള നിയമസഭയുടെ പ്രമേയവും സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലവും മുന്നിലുണ്ട്. ദേശീയ പാത 766 തുറക്കണമെന്ന നിലപാടിൽ ആക്ഷൻ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. കോടതിവിധിയും വരാനുണ്ട്. മലപ്പുറം കൂടി കൂട്ടിച്ചേർത്ത് പുതിയ ദേശീയപാത കൊണ്ടുവന്ന് എൻ.എച്ച് 766െൻറ പ്രധാന്യം അവഗണിക്കാനാവില്ല -അദ്ദേഹം പറഞ്ഞു. എൻ.എച്ച്. 766െൻറ കാലപ്പഴക്കവും ചരിത്ര പശ്ചാത്തലവും അവഗണിക്കുന്ന നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും രാത്രി യാത്ര നിരോധം നീക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നും യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കൺവീനർ ടി. മുഹമ്മദ് പറഞ്ഞു. രാജ്യം ശ്രദ്ധിച്ച പ്രക്ഷോഭം ബത്തേരിയിൽ നടന്നപ്പോൾ സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രിമാരും നേതാക്കളും നൽകിയ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വനം, വന്യജീവി സംരക്ഷണത്തിെൻറ പേരിൽ എൻ.എച്ച് 766 തടസ്സപ്പെടുത്തുന്ന സർക്കാറുകൾ ഇപ്പോൾ മുന്നോട്ടുവെക്കുന്ന മൈസൂരു-മലപ്പുറം പാത നാഗർഹോൈള ടൈഗർ റിസർവും വയനാട് വന്യജീവി സേങ്കതവും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നതെന്ന യാഥാർഥ്യം മറച്ചുവെക്കുകയാണെന്നും കേരള സർക്കാറിെൻറ കള്ളക്കളി ബദൽപാതക്കു പിന്നിലുെണ്ടന്നും നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് െറയിൽവേ ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.