Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അവൾക്കൊപ്പം'...

'അവൾക്കൊപ്പം' ഹാഷ്ടാഗുമായി ഡബ്ല്യു.സി.സി പ്രതിഷേധിക്കുന്നു

text_fields
bookmark_border
അവൾക്കൊപ്പം ഹാഷ്ടാഗുമായി ഡബ്ല്യു.സി.സി പ്രതിഷേധിക്കുന്നു
cancel

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പലരും മൊ​ഴി​മാ​റ്റി​യ​തോ​ടെ മ​ല​യാ​ള സി​ന​ിമയിലെ വ​നി​താ പ്രവർത്തകരുടെ കൂ​ട്ടാ​യ്മ​യാ​യ വു​മ​ൺ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. അ​വ​ള്‍​ക്കൊ​പ്പം എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗി​ന്‍റെ വാക്കുകളാണ് വു​മ​ൺ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ന​ൽ​കി​യ​ത്. 'എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയങ്കിലും ഉയർന്നുവരുന്ന അനീതി' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഞാൻ എന്നും അവൾക്കൊപ്പം എന്നും പോസ്റ്റിൽ പറയുന്നു.

#Avalkoppam

Posted by Women in Cinema Collective on Saturday, 19 September 2020

ഡ​ബ്ല്യു​.സി​.സി അം​ഗ​ങ്ങ​ളാ​യ രേ​വ​തി, റി​മ ക​ല്ലി​ങ്ക​ല്‍, ര​മ്യ ന​മ്പീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി​യും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

കേ​സി​ൽ കൂ​റു​മാ​റി​യ ന​ടി ഭാ​മ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് രേ​വ​തി ഉ​ന്ന​യി​ച്ച​ത്. സി​നി​മ രം​ഗ​ത്തു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​പ്പോ​ലും വി​ശ്വാസി​ക്കാ​നാ​കി​ല്ല എ​ന്ന​ത് അ​ത്യ​ന്തം സ​ങ്ക​ട​ക​ര​മാ​ണ്. ഇ​ത്ര​യേ​റെ സി​നി​മ​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കൂ​ടെ പ്ര​വ​ര്‍​ത്തി​ച്ചും ഒ​ത്തി​രി ന​ല്ല സ​മ​യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടും കൂ​ടെ​യു​ള്ള ഒ​രു സ്ത്രീ​യു​ടെ വി​ഷ​യം വ​ന്ന​പ്പോ​ള്‍ അ​തെ​ല്ലാം മ​റ​ന്നു പോ​യി​രി​ക്കു​ക​യാ​ണ് ചി​ല​രെ​ന്നും രേ​വ​തി ഫേ​സ്ബു​ക്കി​ല്‍ പ​റ​ഞ്ഞു.

കൂ​റു​മാ​റി​യ​വ​രെ പേ​രെ​ടു​ത്ത് വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു റി​മ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​വ​സാ​ന സ​മ​യ​ത്ത് ചി​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​ള്‍​ക്കെ​തി​രെ തി​രി​ഞ്ഞ​ത് ക​ടു​ത്ത ദുഃ​ഖ​മു​ണ്ടാ​ക്കു​ന്ന​താ​ണ്.

കേ​സി​ല്‍ കോ​ട​തി​യി​ല്‍ മൊ​ഴി​മാ​റ്റി​പ്പ​റ​ഞ്ഞ അ​മ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ സം​ഘ​ട​ന​യി​ല്‍​നി​ന്നും രാ​ജി​വ​ച്ച് പോ​ക​ണ​മെ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wcc
Next Story