അവരെ വിളിക്കാൻ നമുക്ക് ഒരു ഒരു പേര് പോലുമില്ല
text_fieldsജനപ്രിയനടൻ ജയസൂര്യ അഭിനയിച്ച സിനിമയാണ് 'ഞാൻ മേരിക്കുട്ടി'. കേരളത്തിൽ സിനിമ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ട്രാൻസ്ജെൻഡറുകളുടെ യഥാർത്ഥ ജീവിതം സംബന്ധിച്ചാണ് സിനിമയിൽ പരാമർശിച്ചിരുന്നത്. എന്നാൽ, സിനിമയിൽ കണ്ടതുപോലെ അത്ര ലളിതമല്ല ശരിക്കുമുള്ള ജീവിതത്തിൽ ഇവർ നേരിടുന്ന പ്രയാസങ്ങൾ. കേരളത്തിലെ യഥാർഥ മേരിക്കുട്ടിമാരുടെ ജീവിതത്തെ കുറിച്ചും മലയാളി സമൂഹം അറിഞ്ഞിരിക്കേണ്ടതുണ്ട്. അവരുടെ ജീവിത വഴികളിലൂടെ.
ഉള്ളടരുന്ന വേദന സഹിച്ച് ഈ ആശുപത്രിക്കിടക്കയിൽ ഇങ്ങനെ പൊള്ളിയടർന്ന് കിടക്കുന്നത് മനസിൻറ നൊമ്പരം ഒന്ന് ആറ്റിത്തണുപ്പിക്കാൻ മാത്രമാണ്. ചേരാത്ത ശരീരത്തിനുള്ളിലെ ഞങ്ങളുടെ പൊള്ളൽ ആർക്കും മനസിലാകില്ല. എങ്ങനെയും അതിൽനിന്ന് പുറത്തുകടക്കാനുള്ള ഒാട്ടപ്പാച്ചിനിടയിലാണ് ശസ്ത്രക്രിയകളിൽ അഭയം തേടുന്നത്. സ്വകാര്യ ആളുപത്രിയിലെ പ്രത്യേകമുറിയിൽ അവനിൽനിന്ന് അവളിലേക്കുള്ള ദൂരം മുറിച്ചുകടന്ന 'അവൾ' ശരീരത്തിെൻറയും അതിലുപരി മനസിെൻറയും വിങ്ങലിനെകുറിച്ച് പറഞ്ഞു. നാം പരിഹാസചിരിയോടെ മാത്രം കാണുന്ന അവരുടെ െനാമ്പരങ്ങൾ ഒരു പഴന്തുണിക്കും നനച്ചാറ്റി തുടച്ചെടുക്കാനാവാത്തത്ര കടുത്തതായിരുന്നു. കേരളത്തിലെ ട്രാൻസ് ജൻഡർ സമൂഹത്തെക്കുറിച്ച് ഇപ്പോഴും പൊതുസമൂഹം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ. ഭിന്നലിംഗജീവിതവും കുടുംബവും ലിംഗമാറ്റ ശസ്ത്രക്രിയയും ഒക്കെ അതിസങ്കീർണ വഴികളാണ്.
സത്യശ്രീ ശർമ്മിള അടുത്തിടെയാണ് മദ്രാസ് ഹൈകോടതിയിൽ എൻറോൾ ചെയ്തത്. ഇന്ത്യയിലെ ട്രാൻസ്ജെൻഡർ അഭിഭാഷകയാണ് സത്യശ്രീ. ചെന്നൈ രാമനാഥപുരം പരമകുടി സ്വദേശിനി. നിയമബിരുദം നേടിയെങ്കിലും ട്രാൻസ്െജൻഡറുകൾക്ക് എൻറോൾ ചെയ്യാൻ വകുപ്പില്ലാത്തതിനാൽ ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സത്യശ്രീ സുപ്രിംകോടതി ഇടപെടലിലൂടെ അഭിഭാഷകകുപ്പായം അണിയുന്നത്.
തമിഴ്നാട് സേലം സ്വദേശി പ്രത്വികാ യാശ്നി സഹിച്ചത് ജീവിതത്തിൽ പകരം വെക്കാനില്ലാത്ത പ്രയാസങ്ങളാണ്. അതിനൊക്കെ ഒടുക്കം ഫലം കണ്ടു. ഇന്ത്യയിെല ആദ്യത്തെ ട്രാൻസ് ജെൻഡർ സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് ആണ് ഇന്ന് പ്രത്വിക. നമ്മുടെ ജീവിത പരിസരത്ത് ദിനവും നാം നിരവധി സത്യശ്രീമാരെയും പ്രത്വികമാെരയും കണ്ടുമുട്ടുന്നുണ്ട്. ലിംഗ ന്യൂനപക്ഷങ്ങളെന്ന പരിഗണനേപാലും നൽകാതെ നാം പരിഹസിച്ച് അകറ്റുന്ന അവരുടെ വിജയകഥയാണിത്. ശ്യാമയും സൂര്യയും അഞ്ജലി അമീറും ശീതൾ ശ്യാമും ഒക്കെ പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളിൽനിന്ന് എഴുന്നേറ്റുവന്ന് സമൂഹത്തിൽ തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന ട്രാൻസ്ജെൻഡറുകളാണ്. അവരുടെ ജീവിതവഴികളിലേക്ക്...
സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറാണ് അനിത (പേര് സാങ്കൽപികം). ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പൂർണ പെൺകുട്ടിയാകുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ആദ്യപകുതി പിന്നിട്ട പെൺകുട്ടി. തെറ്റിയ ശരീരത്തിൽ പിറന്ന തെൻറ മനസ് അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴപ്പരപ്പ് അനിത വീട്ടിൽ അമ്മയോടും അച്ഛനോടും പങ്കുവെച്ചു. അച്ഛൻ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നുകൊടുക്കുന്ന അധ്യാപകൻ. അമ്മ കേരളത്തിലെ ട്രാൻസ്ജെൻഡർ പോളിസി മേക്കിങിൽ അടക്കം പങ്കുവഹിച്ച ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥ.
അവർക്ക് രണ്ടുപേർക്കും അനിതയുടെ ഒത്തുപോകാത്ത ശരീരത്തിെൻറയും മനസിെൻറയും കഥകൾ മനസിലാക്കാനായില്ല. അനിതയുടെ അനുജത്തിയെ കുറിച്ചായിരുന്നു അവർക്ക് ആശങ്ക മുഴുവൻ. അവർ ദിവസങ്ങളോളം അനിതയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. ആവുന്നതും ശാരീരികോപദ്രവം എൽപിച്ചു. രഹസ്യമായി മനശാസ്ത്രജ്ഞനെ കാണിച്ച് ചികിത്സിച്ചു. ഇത് അസുഖമല്ലെന്നും ചികിത്സിച്ച് ഭേദമാക്കേണ്ട ഒന്നുംതന്നെ ഇതിലില്ലെന്നും കുറഞ്ഞത് അനിതയുടെ അമ്മക്കെങ്കിലും അറിയാമായിരുന്നു.
ഒടുക്കം അനിത എല്ലാം സമ്മതിച്ച് പഠനം പൂർത്തിയാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തെൻറ തീരുമാനത്തിൽ ഉറച്ചുനിന്നു. അധ്യാപകരുടെ സഹായത്തോടെ ഡോക്ടറായി തന്നെ ജോലിക്കും ചേർന്നു. ഇഷ്മുള്ള വസ്ത്രം ധരിച്ച് സ്വതന്ത്രയായി അനിത ഇന്ന് കേരളത്തിൽ പണിയെടുത്ത് ജീവിക്കുന്നു. അനിയത്തിയുടെ കല്യാണത്തിന് അകന്ന ബന്ധത്തിലെ പെൺകുട്ടി എന്ന വ്യാജേന പെങ്കടുത്തുവന്നത് അടുത്തിടെയാണ്.
ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ജൻഡർ വിവാഹത്തിന് കേരളം സാക്ഷ്യംവഹിച്ചിട്ട് വർഷങ്ങളായി. പെൺശരീരത്തിൽനിന്ന് ആണായി പരകായം ചെയ്ത ഇഷാൻ കെ. ഷാനും ട്രാൻസ്െജൻഡറും താരവുമായ സൂര്യയും തമ്മിലാണ് തിരുവനന്തപുരത്ത് വിവാഹിതരായത്.
ആണായി മാറിയ ദേവും ലിംഗമാറ്റത്തിലൂടെ പെൺകുട്ടിയായ അപൂർവ്വയും തമ്മിലും വിവാഹിതരായി. കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആണ് അപൂർവ്വ. സാമൂഹ്യക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജൻഡർ സെല്ലിലെ ഒാഫിസ് അസിസ്റ്റൻറാണ് ദേവ്. ഇരുവരും നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹത്തിനൊരുങ്ങുന്നത്.
കുടുംബം
ഫാത്തിമ എന്ന പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റലിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം മലയാളി മറന്നിട്ടുണ്ടാവില്ല. മാതാപിതാക്കൾ വിദേശത്തുള്ള ആ പെൺകുട്ടി കാലങ്ങളായി ഹോസ്റ്റലിലാണ് താമസം. മാനസികാവസ്ഥ പൂർണമായും ആണിെൻറയായ അവൾക്ക് കൂടെയുള്ള പെൺകുട്ടിയോട് പ്രണയം തോന്നി. ആണായി വന്നാൽ സ്വീകരിക്കാെമന്ന് ആ കൂട്ടുകാരി വാക്ക് െകാടുത്തു. അവൾ പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മാതാപിതാക്കളും ശസ്ത്രക്രിയക്ക് സമീപിച്ച ഡോക്ടർമാരും അവളെ ശക്തമായി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പെണ്ണിെൻറ ശരീരത്തിനുള്ളിൽ പിടഞ്ഞ ആ മനസ് ഒടുക്കം മരണത്തിൽ അഭയം തേടി. കേരളത്തിലെ വിദ്യാഭ്യാസമുള്ള കുടുംബചുറ്റുപാടിൽനിന്ന് വരുന്ന കുട്ടികളുടെ അവസ്ഥയാണിത്. ആ നിലക്ക് വിദ്യാഭ്യാസമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലാണ് കുറച്ചെങ്കിലും സ്വീകാര്യതയെന്ന് ട്രാൻജൻഡർ സെൽ സംസ്ഥാന പ്രൊജക്ട് ഒാഫിസർ ശ്യാമ എസ്. പ്രഭ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.