ആശുപത്രി വാർഡിലെ ഈ പാട്ടുകൾ പറയും; കോവിഡിന് മുന്നിൽ നമ്മൾ തളരില്ലെന്ന് -VIDEO
text_fieldsകാസർകോട്: സംസ്ഥാനത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത് കാസർകോട് ജില്ലയെയാണ്. ബുധനാഴ്ചത്തെ കണ ക്കുപ്രകാരം 132 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം. രോഗവ്യാപനത്തിെൻറ തോത് കാരണം മറ്റു ജില്ലക ളേക്കാൾ ആദ്യം നിയന്ത്രണങ്ങൾ കൊണ്ടുവന്നതും കാസർകോട്ട് തന്നെയായിരുന്നു.
എന്നാൽ, ഇവിടെനിന്ന് പുറത്തുവര ുന്ന വാർത്തകളും ദൃശ്യങ്ങളും നൽകുന്ന ശുഭപ്രതീക്ഷ കുറച്ചൊന്നുമല്ല. ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചവർ ചേർന്ന് പാട്ട് പാടുന്ന രംഗങ്ങൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. മാണിക്യമലരായ പൂവി... എന്ന് തുടങ്ങുന്ന ഗാനം എല്ലാവരും കൃത്യമായ അകലം പാലിച്ചുനിന്ന് ആശുപത്രി വാർഡിൽനിന്ന് കൈകൊട്ടി പാടുന്ന രംഗമാണ് ഒന്ന്്. മറ്റൊരു വീഡിയോയിൽ കിടക്കയിലിരുന്ന് എല്ലാവരും ഹിന്ദി ഗാനം പാടുന്നതും കാണാം.
മാസ്ക്കെല്ലാം ധരിച്ച് മുൻകരുതലുകൾ എടുത്താണ് ഇവരുടെ സംഗീത കച്ചേരി. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും ഇവർക്ക് പിന്തുണയുമായി കൂടെയുണ്ട്. ആശുപത്രിയിലെ നിരീക്ഷണകാലം എന്തായാലും ആഘോഷമാക്കുകയാണ് ഇവർ. കഴിഞ്ഞദിവസം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയയാളെ കരഘോഷത്തോടെ യാത്രയാക്കുന്ന വിഡിയോയും നാടിന് നൽകുന്ന ആത്മധൈര്യം കുറച്ചൊന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.