ഇന്നുമുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsമാർച്ച് ഒന്നുമുതൽ നമ്മുടെ നിത്യജീവിതത്തെ സംബന്ധിക്കുന്ന നിരവധി നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരാൻ സാധ്യത. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ പറയുന്നത്. പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണിതിൽ പ്രധാനം. എസ്.ബി.ഐ നിയമങ്ങൾ മുതൽ ഫാസ്ടാഗിൽവരെ പല മാറ്റങ്ങളുമായാണ് പുതിയ മാർച്ച് നമ്മിലേക്ക് വരുക.
സൗജന്യ ഫാസ്ടാഗ് ഇല്ല
ഫാസ്ടാഗ് നിർബന്ധമാക്കിയതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ടോൾ പ്ലാസകളിൽ സൗജന്യമായി ഫാസ്ടാഗുകൾ നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോൾ പ്ലാസകളിലാണ് ഇത്തരത്തിൽ സൗജന്യ ഫാസ്ടാഗ് ലഭ്യമാക്കിയിരുന്നത്. മാർച്ച് ഒന്നുമുതൽ ഈ സൗജന്യം അവസാനിക്കുകയാണ്. ഇനിമുതൽ ടോൾ പ്ലാസകളിൽനിന്ന് ഫാസ് ടാഗ് ലഭിക്കാൻ 100 രൂപ നൽകണമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഫാസ്ടാഗുകൾ കൃത്യമായി റീഫിൽ ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് 'മൈ ഫാസ്ടാഗ്' ആപ് ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യൻ ബാങ്ക് എ.ടി.എമ്മുകളിൽ 2000 രൂപ നോട്ട് ഉണ്ടാകില്ല
മാർച്ച് ഒന്നുമുതൽ ഇന്ത്യൻ ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിക്കാനാവില്ല. 2000 രൂപ നോട്ട് ആവശ്യമുള്ളവർ ബാങ്ക് ശാഖകളിലെ കൗണ്ടറുകളിൽനിന്ന് നേരിട്ട് കൈപ്പറ്റണമെന്നാണ് നിർദേശം. 'എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിച്ച ശേഷം ഉപഭോക്താക്കൾ ചില്ലറക്കായി ബാങ്ക് ശാഖകളിലേക്ക് വരുന്നു. ഇത് ഒഴിവാക്കാൻ എ.ടി.എമ്മുകൾ വഴി 2,000 രൂപ നോട്ടുകൾ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു'-ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു.
എസ്.ബി.െഎ അക്കൗണ്ടുകൾക്ക് കെ.വൈ.സി നിർബന്ധം
അക്കൗണ്ടുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കെ.വൈ.സി (നോ യുവർ കസ്റ്റമർ- അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ) നിർബന്ധമാണെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കെ.വൈ.സി അപൂർണമായ അക്കൗണ്ട് ഉടമകളെ വിവരം അറിയിക്കും. അതിനാൽ, മൊബൈൽ ഫോണിൽ അത്തരമൊരു മെയിൽ അല്ലെങ്കിൽ സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.
വിജയ-ദേന ബാങ്ക് അക്കൗണ്ടുകളിലെ െഎ.എഫ്.എസ്.സി കോഡ് മാറ്റം
ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ച വിജയ-ദേന ബാങ്കുകളുടെ ഐ.എഫ്.എസ്.സി കോഡ് മാറും. പുതിയ ഐ.എഫ്.എസ്.സി കോഡുകൾ ലഭിക്കാൻ 8422009988 നമ്പറിലേക്ക് ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്ന് എസ്.എം.എസ് ചെയ്യാം. ഫോർമാറ്റ്: MIGR <….(അക്കൗണ്ട് നമ്പറിെൻറ അവസാന നാല് അക്കങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.