ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാൻ സമ്മതിക്കില്ല –ദേവസ്വം മന്ത്രി
text_fieldsതിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. ആരാധനാലയങ്ങളെ ഒരു കാരണവാശാലും ആയുധപ്പുരകളാക്കി മാറ്റാൻ സമ്മതിക്കില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ക്ഷേത്രങ്ങളിൽ ഗുണ്ടായിസം കാണിക്കുകയല്ല, മറിച്ച് ഭക്തർക്ക് മാന്യമായി ദർശനം അനുവദിക്കുകയാണ് വേണ്ടത്. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയൊരു ശ്രമം സമൂഹത്തിൽ നടക്കുന്നുണ്ട്.
യു.ഡി.എഫ് നേതൃത്വമടക്കം ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിയണം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിെൻറ വികസനത്തിനായി മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി 5.21 കോടിയാണ് അനുവദിച്ചത്. അമ്പലത്തിൽ താമസ സൗകര്യം ഒരുക്കുന്നതിന് 1.88 കോടിയും അനുവദിച്ചു.
എന്നാൽ, പദ്ധതിയെ വർഗീയവത്കരിക്കാനുള്ള ശ്രമമാണുണ്ടായത്. മുസിരിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുസ്ലിംകളുടേതാണെന്നും നാളെയൊരുകാലത്ത് അമ്പലം മുസ്ലിംകളുടെ കൈയിലെത്തിക്കാനുള്ള പരിപാടിയാണ് ഇതെന്നുമായിരുന്നു പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.