സരിനെ തളർത്താൻ നോക്കേണ്ട, സംരക്ഷിക്കും -എ.കെ. ബാലന്‍
text_fieldsപാലക്കാട്: ഇടത് സ്വതന്ത്രൻ ഡോ. പി. സരിനെ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ തളർത്താൻ നോക്കേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് കഴിവ് നന്നായി അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ
സരിനെ സി.പി.എം സംരക്ഷിക്കും. പോളിങ് കുറഞ്ഞിട്ടും ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ട് നഷ്ടമായില്ല. വടകര ഡീലിന്റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. പാലക്കാട്ട് ആർ.എസ്.എസ്–കോൺഗ്രസ്–എസ്.ഡി.പി.ഐ ഡീലായിരുന്നു. സരിൻ നൽകിയ മുന്നറിയിപ്പ് ശരിയായി. യു.ഡി.എഫ്-ആർ.എസ്.എസ് പാലമായിരുന്നു സന്ദീപ് വാര്യർ. ജമാഅത്തെ ഇസ്‍ലാമിയടക്കം വർഗീയ ശക്തികളുടെ വഴിവിട്ട സഹായം യു.ഡി.എഫ് നേടി -ബാലൻ പറഞ്ഞു.
ഇടതുപക്ഷത്ത് ഉറച്ചുനിൽക്കും -പി. സരിൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ നിരാശയില്ലെന്ന് ഇടത് സ്ഥാനാർഥി ഡോ. പി. സരിൻ. ഇനിയും ചെയ്യാൻ ഒരു പാടുണ്ട്. അതിന് കൃത്യമായ നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ കൂട്ടുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് രാഷ്ട്രീയം പറഞ്ഞെത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്.
ഇടതുപക്ഷം രാഷ്ട്രീയലാഭം നോക്കിയല്ല സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥിത്വം സാങ്കേതികമാണ്. പാലക്കാടാണ് തട്ടകം. ഇവിടെ തന്നെയുണ്ടാകും. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പറയുന്നവർ കോൺഗ്രസിനെ ജയിപ്പിക്കാൻ പ്രവർത്തിച്ചു. പള്ളിമുറ്റങ്ങളെ പോലും പ്രചാരണവേദിയാക്കി. മൂന്നര വർഷത്തിനിടെ രണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. സ്ഥാന മോഹി, സ്ഥാനാർഥി മോഹി എന്നിങ്ങനെ ആരോപണങ്ങൾ നേരിടേണ്ടി വന്നു - സരിൻ പറഞ്ഞു.
പാലക്കാട്ടെ ജയം ഒറ്റക്കെട്ടായതിന്‍റെ ഫലം -സുധാകരന്‍
കൊച്ചി: പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ബി.ജെ.പിയെ കോണ്‍ഗ്രസ് നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിച്ചു. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടിയാണ് ഈ ജനവിധി. പരാജയത്തിലെ ജാള്യതയിൽനിന്നാണ് സി.പി.എം വര്‍ഗീയത ആരോപിക്കുന്നത്. ബി.ജെ.പി അജണ്ടകളാണ് സി.പി.എം നടപ്പാക്കാന്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടി കിട്ടിയിട്ടും അവർ പാഠം പഠിക്കുന്നില്ല.
ചേലക്കരയിലെ പരാജയ കാരണം പരിശോധിക്കും. മൂന്നുപതിറ്റാണ്ട് സി.പി.എം കൈവശംവെക്കുന്ന മണ്ഡലമാണ് ചേലക്കര. രമ്യ ഹരിദാസിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. പി. സരിന്‍ കാണിച്ചത് വലിയ ചതിയാണ്. നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചയാളെ തിരികെവന്നാലും എടുക്കില്ലെന്ന് സുധാകരന്‍ കൂട്ടിച്ചേർത്തു.
അടിസ്ഥാന വോട്ടിൽ കുറവില്ല -സി. കൃഷ്ണകുമാർ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാൻ തയാറാണെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ. ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ല. തെറ്റുകള്‍ തിരുത്താന്‍ തയാറാണ്. എന്നാല്‍, സംഘടനയുടെ ഉത്തരവാദപ്പെട്ടവരാരും ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. സ്ഥാനാർഥിത്വത്തിൽ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ഥാനാർഥി വിവാദവും സുരേന്ദ്രനെതിരെ അതൃപ്തിയെന്ന വാർത്തകളും അദ്ദേഹം തള്ളി. ഒരു മണ്ഡലത്തിൽ വോട്ട് കുറഞ്ഞാൽ അത് അധ്യക്ഷന്റെ കഴിവുകേടായി കാണാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.