മാതാപിതാക്കളെ പിണക്കേണ്ട; സ്വത്ത് സർക്കാറിലേക്ക് പോകും
text_fieldsകൊച്ചി: മക്കൾ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന മാതാപിതാക്കൾക്ക് താൽപര്യമുണ്ടെങ ്കിൽ ഇനി സ്വത്ത് സർക്കാറിന് നൽകാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ച െയ്യുന്നതിന് വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കാൻ നടപടി തുടങ്ങി. ട്രസ്റ്റി െൻറ ഘടനയും പ്രവർത്തനവും സംബന്ധിച്ച കരട് സാമൂഹികനീതി വകുപ്പ് തയാറാക്കി വരുകയ ാണ്. ജൂണിന് മുമ്പ് ട്രസ്റ്റ് നിലവിൽവരും.
സർക്കാർ വൃദ്ധസദനങ്ങളിൽ എത്തിപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സർക്കാറിന് സംഭാവന ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. നിലവിൽ ഇത് ഏറ്റെടുത്ത് വിനിയോഗിക്കാൻ സർക്കാറിന് സംവിധാനമില്ല. ഇൗ സാഹചര്യത്തിലാണ് വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. സാമൂഹികനീതി മന്ത്രി ചെയർമാനായ സീനിയർ സിറ്റിസൺ കൗൺസിലിന് കീഴിലാകും ട്രസ്റ്റ് പ്രവർത്തനം. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത് സംരക്ഷിക്കാൻ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് പദ്ധതി.
വൃദ്ധസദനങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, താമസിക്കുന്നവരുടെ ചികിത്സയും ഭക്ഷണവും, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികർക്ക് വീൽചെയർ പോലുള്ള സംവിധാനങ്ങൾ തുടങ്ങിയ ചെലവുകൾക്ക് ഇതിൽനിന്ന് തുക കണ്ടെത്തും. നിലവിൽ ഇത്തരം അടിയന്തര ആവശ്യങ്ങൾ യഥാസമയം നിറവേറ്റാൻ ഫണ്ട് അപര്യാപ്തതയും നടപടിക്രമങ്ങളും തടസ്സമാണ്. വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ ചെലവേറിയ ചികിത്സക്ക് പലപ്പോഴും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. ട്രസ്റ്റ് വരുന്നതോടെ വയോജനക്ഷേമ പ്രവർത്തനങ്ങൾ കുടുതൽ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.
മലപ്പുറം, തൃശൂർ അടക്കമുള്ള ജില്ലകളിലെ വൃദ്ധസദനങ്ങളിലെത്തിയ ചിലർ സ്വത്ത് സർക്കാറിന് സംഭാവന ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോടികൾ വിലയുള്ള കെട്ടിടംവരെ ഇതിൽ ഉൾപ്പെടുന്നു. തങ്ങളെ കൈവിട്ട മക്കൾക്ക് കൊടുക്കാൻ താൽപര്യമില്ലാത്തതാണ് കാരണം. സാമൂഹികനീതി വകുപ്പ് ഡയറക്ടർ തയാറാക്കുന്ന കരട് രൂപരേഖക്ക് സർക്കാർ അംഗീകാരം ലഭിച്ചാൽ ട്രസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.