പാലക്കാട് സി.പി.എം പ്രചാരണത്തിനിടെ വടിവാൾ; യു.ഡി.എഫ് പരാതി നൽകും
text_fieldsപാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി എം.ബി രാജേഷിൻെറ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യു.ഡി.എഫ് പരാതി നൽകും.
എൽ.ഡി.എഫ് കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നടത്തിയ വാഹന പര്യടനത്തിനിടെ മറിഞ്ഞ വാഹനത്തിൽ നിന്നാണ് വടിവാൾ തെറിച്ചു റോഡിൽ വീണത്. സ്ഥാനാർഥിയുടെ വാഹനത്തെ അനുഗമിച്ച ഇരുചക്ര വാഹനങ്ങളിലൊന്നാണ് മറിഞ്ഞു വീണത്. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്തു നിന്ന് മണ്ണാർക്കാട് റോഡിലേക്ക് തിരിയുേമ്പാഴായിരുന്നു സംഭവം. ഉടൻ പ്രവർത്തകർ ചേർന്ന് വളഞ്ഞു നിൽക്കുകയും വാൾ മാറ്റുകയും ചെയ്തു.
വാൾ കണ്ടെത്തിയ സംഭവം സി.പി.എമ്മിൻെറ അക്രമ രാഷ്ട്രീയത്തിൻെറ പ്രതീകമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. വടിവാളുമായി വാഹന പ്രചാരണ ജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.
എന്നാൽ വീണത് വടിവാളല്ലെന്നും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണെന്നും സി.പി.എം വിശദീകരിച്ചു. കൃഷിയിടത്തിൽ നിന്ന് വന്ന് ജാഥയിൽ ചേർന്നവരാണ് വീണത്. അവിെട വാഴവെട്ടുന്നതിനും മറ്റുമുപയോഗിക്കുന്ന കത്തികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റ് പ്രചാരണങ്ങളല്ലാം വ്യാജമാണെന്നും സി.പി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.