സോമാലിയ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയിൽ
text_fieldsകൊച്ചി: സോമാലിയ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയിൽ. കൊച്ചി ദ ക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് പട്രോളിങ്ങിന് നിയോഗിച്ച എ.എന്‍.എസ്. സുനയ്നയിലെ നാവ ികരാണ് സൊമാലിയന്‍ തീരത്തുനിന്ന് 20 നോട്ടികല്‍ മൈല്‍ അകലെ സംശയാസ്പദ നിലയിൽകണ്ട മത്സ്യബന്ധന ബോട്ടിൽ പരിശോധന നടത്തി ആയുധ ശേഖരം പിടിച്ചെടുത്തത്. എ.കെ 47 ഉൾപ്പെടെ അഞ്ച് തോക്കുകളും 471 തിരകളുമാണ് പിടിച്ചെടുത്തത്. ഏദൻ കടലിടുക്കിൽ പട്രോളിങ് നടത്തുകയായിരുന്നു ദക്ഷിണ നാവികസേന ആസ്ഥാനത്തു നിന്നുള്ള സംഘം.
ആയുധങ്ങൾ പിടികൂടിയ ശേഷം ബോട്ട് വിട്ടയച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സോമാലിയൻ തീരത്തിനടുത്ത് മത്സ്യ ബന്ധന ബോട്ടിൽനിന്ന് ആയുധങ്ങൾ പിടികൂടുന്നത്.
ഇൗ മാസം ഏഴിനാണ് ഇതേ മേഖലയിൽനിന്ന് ആയുധശേഖരം പിടികൂടിയത്. ഏദൻ കടലിടുക്കിൽ ഒക്ടോബർ ആറ് മുതൽ പട്രോളിങിൽ ഏർപ്പെട്ടിരിക്കുകയാണ് ഐ.എൻ.എസ് സുനയ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.