Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനമർദം രൂപംകൊണ്ടു;...

ന്യൂനമർദം രൂപംകൊണ്ടു; കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
ന്യൂനമർദം രൂപംകൊണ്ടു; കനത്ത മഴക്ക്​ സാധ്യത
cancel

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിന്​ സമീപത്തായി ന്യൂനമർദം രൂപംകൊണ്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​​​​​െൻറ മുന്നറിയിപ്പ്​​. ഇതിനാൽ ഒക്​ടോബർ ആറ്​ മുതൽ ഒമ്പത്​ വരെ സംസ്ഥാനത്തി​​​​​െൻറ ചില പ്രദേശങ്ങളിൽ ഏഴ്​ മുതൽ 11 സ​​​​െൻറി മീറ്റർ വരെ ശക്​തമായ മഴയോ 12 മുതൽ 21 സ​​​​െൻറി മീറ്റർ വരെ അതിശക്​തമായ മഴയോ ഉണ്ടാകാനിടയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്​ പടിഞ്ഞാറ്​ ഭാഗത്തേക്ക്​ നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച്​ ഒമാൻ തീരത്തേക്ക്​ നീങ്ങാനിടയുണ്ടെന്നാണ്​ പ്രവചനം. കേരളത്തിൽ ചുഴലിക്കാറ്റുണ്ടാവില്ലെങ്കിലും അതിശക്​തമായ കാറ്റിന്​ സാധ്യതയുണ്ട്​. ഇൗയൊരു സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാവുന്നത്​ വരെ മത്സ്യത്തൊഴിലാളികളോട്​ കടലിൽ പോകരുതെന്ന്​ നിർദേശിച്ചിട്ടുണ്ട്​.

അതേ സമയം, ഇടുക്കി അണക്കെട്ട്​ ഇന്ന്​ തുറക്കില്ലെന്ന്​ കെ.എസ്​.ഇ.ബി അറിയിച്ചു. ജലനിരപ്പിൽ കുറവുണ്ടായതിനെ തുടർന്നാണ്​ അണക്കെട്ട്​ തുറക്കുന്നത്​ മാറ്റിവെച്ചത്​. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനായി കെ.എസ്​.ഇ.ബി ഇന്ന്​ യോഗം ചേരുന്നുണ്ട്​. ഇതിന്​ ശേഷമാവും അണക്കെട്ട്​ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsweather reportheavy rain again
News Summary - Weather update-Kerala news
Next Story