വ്യാജ വോട്ട് തടയാൻ ബൂത്തുകളിൽ വെബ്കാസ്റ്റിങ്; കൃത്രിമം കണ്ടാൽ കർശന നടപടി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ട് തടയാൻ 20,441 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ. ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ നൽകിയ ഹരജിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജ വോട്ട്/ ആൾമാറാട്ടം തടയാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
വോട്ടർപട്ടികയിൽ ബോധപൂർവമായ കൃത്രിമം നടത്താൻ ഏതെങ്കിലും ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന് കണ്ടെത്തിയാൽ തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും കർശന നടപടിയുണ്ടാകും. ഭരണ, സാേങ്കതികതലങ്ങളിലെ വീഴ്ചകളും കൃത്യവിലോപവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിേശാധിക്കും.
സ്ഥലത്തില്ലാത്ത വോട്ടർമാർക്കായുള്ള (ആബ്സെൻറി വോേട്ടഴ്സ്) പോളിങ് കഴിഞ്ഞ 26ന് തുടങ്ങിയതിനാൽ ഫലത്തിൽ പോളിങ് ആരംഭിച്ചു. ഇൗ സാഹചര്യത്തിൽ പട്ടികയിൽ മാറ്റംവരുത്തൽ സാധ്യമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പട്ടികയിൽ ഒരുതരത്തിലുള്ള ഒഴിവാക്കലോ തിരുത്തലോ സാധിക്കില്ല. പ്രഖ്യാപനത്തിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പ്രത്യേകം സൂക്ഷിച്ച് തെരഞ്ഞെടുപ്പിന് ശേഷം തീർപ്പാക്കുകയാണ് രീതിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഒരാൾക്ക് ഒരു വോട്ട് മാത്രം - ഹൈകോടതി
ഇരട്ട വോട്ടുണ്ടെങ്കിലും ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി. ഒന്നിലേറെ പട്ടികയിൽ പേരുള്ളവരെ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ പോളിങ് ബൂത്തുകളിൽ മതിയായ സംസ്ഥാന, കേന്ദ്ര സേനകളുടെ സേവനം ഉറപ്പുവരുത്തണം. യുദ്ധകാലാടിസ്ഥാനത്തിൽ ഇതിന് നടപടികൾ സ്വീകരിക്കണമെന്നും പരാതിക്കിടയില്ലാത്ത വിധം നടപ്പാക്കണമെന്നും നിർദേശിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, കമീഷനോട് കൂടുതൽ വിശദീകരണവും തേടി. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ വ്യാജമായി പേരുകൾ ചേർത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മറ്റൊരിടത്തേക്ക് വോട്ടർമാർ മാറിത്താമസിക്കുേമ്പാൾ അവിടെയും പേര് ചേർക്കുന്നതാണ് ഒരാൾക്ക് ഒന്നിലേറെ വോട്ടുകളുണ്ടാകാൻ കാരണമാകുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷെൻറ അഭിഭാഷകൻ വിശദീകരിച്ചു. ഇത്തരം ഇരട്ടവോട്ട് തടയാൻ നടപടിക്ക് നിർദേശിച്ചിട്ടുണ്ട്. വോട്ടർപട്ടികയിലെ അപാകത പരിഹരിക്കാനും നടപടി സ്വീകരിച്ചു. ഇതിൽ വിശദീകരണം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികയിൽ അപാകതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. സ്ഥലത്തില്ലാത്തവരുടെ പേര് വോട്ടർ പട്ടികയിൽ വരുന്നതും സ്ഥലം മാറുന്നവരുടെ പേര് ഒന്നിലേറെ സ്ഥലങ്ങളിലെ പട്ടികയിൽ ആവർത്തിക്കുന്നതും കണ്ടെത്താൻ സംവിധാനമുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇരട്ട വോട്ട് കണ്ടെത്താൻ നടപടി ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന് ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.