ഹൈസ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം വെബിനാർ 17ന്
text_fieldsകോഴിക്കോട്: ഐ.ഐ.ടി, എയിംസ്, ഐ.ഐ.എസ്.സി, ജിപ്മെർ തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള വഴികളും സാധ്യതകളും വിശദമാക്കി മാധ്യമം ഹൈസ്കൂൾ വിദ്യാർഥികൾക്കായി വെബിനാർ സംഘടിപ്പിക്കുന്നു.
ജൂലൈ 17ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് സാൻഡി ലേണിങ്ങിെൻറ സ്റ്റെം ജീനിയസ് പ്രോജക്ടുമായി ചേർന്ന് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പ്രവേശന നടപടികൾ, പരീക്ഷകൾക്ക് എങ്ങനെ നേരത്തേ ഒരുങ്ങാം തുടങ്ങിയ കാര്യങ്ങൾ വെബിനാറിൽ വിശദീകരിക്കും.
സാൻഡി ലേണിങ് സി.ഇ.ഒയും ചെന്നൈ ഐ.ഐ.ടി മുൻ വിദ്യാർഥിയുമായ സി. മുഹമ്മദ് അജ്മൽ വെബിനാർ നയിക്കും. ഐ.ഐ.ടി, ഐ.ഐ.എസ്.സി പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ പ്രവേശനം നേടുന്നത് വിരളമാണ്. മത്സര പരീക്ഷകൾക്കായി എപ്പോൾ ഒരുങ്ങണം, എങ്ങനെ ഒരുങ്ങണം, പരീക്ഷയെ ഏതു രീതിയിൽ അഭിമുഖീകരിക്കണം തുടങ്ങിയ കാര്യങ്ങളിലെ അറിവില്ലായ്മയാണ് ഒരു പരിധിവരെ മലയാളി വിദ്യാർഥികളെ പിന്നോട്ടടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും വെബിനാറിൽ മറുപടി ലഭിക്കും.
ഹൈസ്കൂൾ ക്ലാസുകളിൽനിന്നുതന്നെ എൻ.ടി.എസ്.ഇ, ജെ.ഇ.ഇ, നീറ്റ്, കെ.വി.പി.വൈ, ഒളിമ്പ്യാഡ്സ് തുടങ്ങിയ പരീക്ഷകൾക്കുള്ള മികച്ച അടിത്തറയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പഠനരീതികളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും വെബിനാറിൽ പ്രമുഖർ സംസാരിക്കും.
സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 9300881133, +91 8281249734
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.