വെബ് സൈറ്റ് തുറന്നില്ല; പുതിയ അപേക്ഷകരുടെ ക്ഷേമപെൻഷൻ അവതാളത്തിൽ
text_fieldsതിരുവനന്തപുരം: വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് േബ്ലാക്ക് ചെയ്തത് കാരണം സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന പുതിയ അപേക്ഷകർക്ക് ക്രിസ്മസിന് ക്ഷേമപെൻഷൻ ലഭിക്കില്ല. അടിസ്ഥാന വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള വെബ്സൈറ്റാണ് ഏഴ് മാസമായി ധനവകുപ്പ് േബ്ലാക്ക് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾ വഴി പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ ഇതോടെ താളം തെറ്റി.
പരാതികൾ ഉയർന്നതോടെ സത്യവാങ്മൂലം നൽകുന്ന വെബ്സൈറ്റ് സർക്കാർ തുറന്നുെകാടുത്തു. എങ്കിലും വെബ്സൈറ്റുകൾ പൂർണമായും തുറന്നാൽ മാത്രമേ കാര്യമുള്ളൂ. തിരുവനന്തപുരം കോർപറേഷനിൽ മാത്രം പതിനായിരത്തോളം പേർ കാത്ത് നിൽക്കുന്നു. വെബ്സൈറ്റ് തുറന്നു നൽകിയാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏറെ സമയം വേണ്ടിവരും.
അതിനാൽ പെൻഷൻ ലഭിക്കാൻ അടുത്തവർഷം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. അർഹരായവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളുടെ പ്രതിമാസയോഗം അംഗീകരിക്കുന്നതാണ് ആദ്യപടി. ശേഷം അപേക്ഷകെൻറ പേര്, ആധാർ നമ്പർ, അവരവരുടെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങൾ, മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ, മേൽവിലാസം എന്നിവ അപ്ലോഡ് ചെയ്യണം.
ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരുടെ വിവരശേഖണാർഥമാണ് ബ്ലോക്ക് നടപടിയെന്നാണ് സർക്കാർ ഭാഷ്യം. അപ്ലോഡ് ചെയ്യുമ്പോൾ പ്രത്യേകം തിരിച്ചറിയൽ നമ്പർ ലഭിക്കും. ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ ഗുണഭോക്താക്കളിൽനിന്ന് സത്യപ്രസ്താവന വാങ്ങണം. ഇതിനുള്ള ൈസറ്റാണ് ഇപ്പോൾ തുറന്നത്. ബാങ്ക് പാസ് ബുക്ക് നമ്പർ, ഐ.എഫ്.എസ് കോഡ് തുടങ്ങിയ വിവരങ്ങൾക്കൊപ്പം ഒന്നിൽ കൂടുതൽ ക്ഷേമ പെൻഷനുകൾ വാങ്ങുന്നില്ലെന്ന് പെൻഷൻകാർ സാക്ഷ്യപ്പെടുത്തി നൽകുന്നത് ഇൗ സൈറ്റിലാണ്.
ഇൗ വിവരങ്ങൾ വീണ്ടും ഡയറക്ട് പെൻഷൻ ട്രാൻസ്ഫർ സെല്ലിൽ (ടി.പി.ടി സെൽ) അപ്ലോഡ് ചെയ്യണം. വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ, 50 വയസ്സ് പിന്നിട്ട അവിവാഹിതരായ അമ്മമാർക്കുള്ള പെൻഷൻ എന്നിങ്ങനെ അഞ്ചുതരം െപൻഷനുകളാണ് സർക്കാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.