വെബ്സൈറ്റൊരുങ്ങുന്നു, ഇനി സർക്കാർ വക ഒാൺലൈൻ വിപണി
text_fieldsതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ സംരംഭങ്ങളുടെയും ഉൽപന്നങ്ങൾക്കും ഒപ്പം കാർഷിക വിളകൾക്കും വിപണി കണ്ടെത്താൻ സർക്കാർ വക ഒാൺലൈൻ വിപണന സംവിധാനം ആരംഭിക്കുന്നു. സ്വകാര്യ കമ്പനികൾ അരങ്ങുവാഴുന്ന ഇൗ രംഗത്തെ വാണിജ്യസാധ്യതകൾ മുന്നിൽ കണ്ടാണ് പുതിയ ചുവടുവെപ്പ്. ഇതിനായുള്ള സോഫ്റ്റ്വെയർ-വെബ്പോർട്ടലുകൾക്കായുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ സംവിധാനം പ്രവർത്തിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. സർക്കാറിെൻറ പുതിയ െഎ.ടി കരട് നയത്തിൽ ഒാൺലൈൻ വിപണി സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യസാധനങ്ങൾ, തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, കയർ ഉൽപന്നങ്ങൾ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം ഉൽപന്നങ്ങൾക്കുള്ള കേന്ദ്രീകൃത വിപണി എന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകത. കർഷകർക്ക് തങ്ങളുടെ വിളകളുടെ വിവരം ഒാൺലൈനിൽ രജിസ്റ്റർ െചയ്ത് ഇൗ ഒാൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിൽക്കാം. സംഭരണ സൗകര്യം ഒരുക്കേണ്ടതുമില്ല. ചെറുകിട-ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും ഒാൺലൈൻ വിപണയിൽ ഇടം നൽകാനും ആലോചനയുണ്ട്. കുടുംബശ്രീയുടെയും ഉൽപന്നങ്ങളടക്കം വിപുലമായ ശൃംഖലയാണ് ആലോചിക്കുന്നത്. സ്റ്റാർട്ടപുകളുടെ ഉൽപന്നങ്ങൾക്കും വിപണിയിൽ ഇടമുണ്ടാകും. ഇടനിലക്കാരില്ലാതെ സാധനങ്ങൾ ഉപേഭാക്താവിന് നേരിട്ട് എത്തിക്കാമെന്നതാണ് ഒാൺലൈൻ വിപണിയുടെ സവിശേഷത.
ഡെബിറ്റ് കാർഡും നെറ്റ് ബാങ്കിങ്ങും വഴിയുള്ള ഒാൺൈലൻ പണമടയ്ക്കലുകൾക്കും ഒപ്പം ഒാർഡർ കൈപ്പറ്റുന്ന സമയത്ത് പണമടയ്ക്കുന്നതിനും സംവിധാനമുണ്ടാകും. തപാൽ വകുപ്പുമായി സഹകരിച്ചാണ് വിതരണ ശൃംഖലയൊരുക്കുക. ഒാർഡർ ലഭിച്ച് നാലു ദിവസത്തിനുള്ളിൽ സാധനം വീട്ടിലെത്തിക്കും. സാേങ്കതിക സഹായത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക വിഭാഗത്തെ നിയോഗിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻററും സജ്ജമാക്കും.
അതേസമയം, ഒാൺലൈൻ വാങ്ങലുകൾക്ക് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നിബന്ധമാക്കുമെന്ന് െഎ.ടി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ കെൽട്രോണിെൻറ മുൻ ൈകയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിന് ഒാൺലൈൻ വെബ് സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. തീരദേശ വികസന കോർപറേഷനും ഒാൺലൈൻ വിപണിയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വെബ് ൈസറ്റ് വഴി പണമടച്ച് ഒാർഡർ നൽകിയാൽ എട്ടിനം ഉണക്കമീൻ വീട്ടിലെത്തിക്കുന്നതാണ് തപാൽ വകുപ്പുമായി ചേർന്നുള്ള തീരദേശ വികസന കോർപറേഷെൻറ പദ്ധതി. പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ ഇൗ വിപണന രീതികളെല്ലാം ഏകീകരിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.