ലോക്ഡൗൺ മൂലം രണ്ട്തവണ വിവാഹം മാറ്റി; മൂന്നാംവട്ടം മിന്നുകെട്ടി
text_fieldsതൊടുപുഴ: ലോക്ഡൗൺ നീട്ടിയതിനെ തുടർന്ന് അടിമാലി ഇരുമ്പുപാലം സ്വദേശി എബിയുടെയും മുനിയറ സ്വദേശിനി ക്രിസ്റ്റിയുടെയും വിവാഹം നീട്ടിവെക്കേണ്ടിവന്നത് രണ്ടുവട്ടം. ഒരിക്കൽകൂടി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി കാത്തിരിക്കുകയും മാറ്റിവെക്കുകയും വേണ്ടെന്ന് വീട്ടുകാർ തീരുമാനിച്ചു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്നാംവട്ടം തീയതി നിശ്ചയിച്ച് ഇരുവരുടെയും വിവാഹം നടത്തി.
കാക്കത്തോട്ടത്തിൽ സാജുവിെൻറയും ഷൈലയുടെയും മകനാണ് എബി. കളരിക്കൽ സ്കറിയയുടെയും മോളിയുടെയും മകളാണ് ക്രിസ്റ്റി. ആദ്യം ഏപ്രിൽ 20ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ലോക്ഡൗൺ നീട്ടിയതോടെ വിവാഹം 30ലേക്ക് മാറ്റി. എന്നാൽ, ഇടുക്കിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും റെഡ്സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തതോടെ വിവാഹം നടത്താൻ കഴിഞ്ഞില്ല.
ഇതിനിടെ വീണ്ടും ലോക്ഡൗൺ നീട്ടുന്നതിന് പ്രഖ്യാപനം വന്നു. ഇൗ സാഹചര്യത്തിൽ കഴിഞ്ഞ മൂന്നിന് വിവാഹം നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിച്ചു. അടിമാലി സെൻറ് തോമസ് ഒാർത്തഡോക്സ് പള്ളിയിൽ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.