Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമം ലംഘിച്ച്...

നിയമം ലംഘിച്ച് കല്യാണട്രിപ്പ്: കെഎസ്ആർടിസി ബസ് തിരിച്ചുവിളിച്ചു

text_fields
bookmark_border
നിയമം ലംഘിച്ച് കല്യാണട്രിപ്പ്: കെഎസ്ആർടിസി ബസ് തിരിച്ചുവിളിച്ചു
cancel

കൊച്ചി: നിയമം ലംഘിച്ച് വിവാഹ ട്രിപ്പ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് തിരിച്ച് വിളിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം നെല്ലിക്കുഴിയിലാണ് കെ.എസ്.ആർ.ടി.സി ബസ് വിവാഹത്തിനായി ഓടിയത്. യാത്ര പൂർത്തിയാക്കാതെ ബസ് കോതമംഗലം ഡിപ്പോയിൽ തിരിച്ചെത്തിച്ചു.

സംഭവത്തിൽ ഡ്രൈവർ റഷീദിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCWedding Trip
News Summary - Wedding trip in KSRTC recalled
Next Story