ഗ്രേസ് മാർക്കിന് പകരം വെയിറ്റേജ് മാർക്ക്; മാർഗരേഖയായി
text_fieldsതൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ ഗ്രേസ് മാർക്കിന് പകരം ഉന്നതവിദ്യാഭ്യാസത്തിന് വെയിറ്റേജ് മാർക്ക് ഏർപ്പെടുത്താൻ മാർഗരേഖയായി. വ്യാജ അപ്പീലുകൾ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണിത്. ഇതിനായി കലോത്സവ മാന്വൽ വീണ്ടും ഭേദഗതി ചെയ്യും. കലോത്സവ അവലോകനത്തിൽ മന്ത്രി സി.രവീന്ദ്രനാഥ് തന്നെയാണ് ആശയം മുന്നോട്ടുവെച്ചത്. മാന്വൽ ഭേദഗതികളിലേക്ക് കടക്കാൻ മന്ത്രി ഡി.പി.ഐക്ക് നിർദേശം നൽകി. നിലവിൽ കലോത്സവ വിജയികൾക്ക് ഗ്രേസ് മാർക്കാണ് നൽകുന്നത്. ഇതിനു പകരം ഉപജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലെ വിജയികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നിശ്ചിത ശതമാനം വെയിറ്റേജ് മാർക്ക് നൽകാനാണ് ഉദ്ദേശം. ഉപജില്ലയിൽ രണ്ടും ജില്ലയിൽ മൂന്നും സംസ്ഥാനത്ത് അഞ്ചു ശതമാനവും വേയിറ്റേജ് മാർക്ക് നൽകാമെന്നാണ് നിർദേശം.
അധ്യാപകസംഘടനകളുടെ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്നു. വിധികർത്താക്കളുെട മാന്വൽ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ നേതൃത്വത്തിൽ അധ്യയന വർഷത്തിെൻറ ആരംഭത്തിൽ തന്നെ തയാറാക്കണം. ഡി.പി.െഎയുടെ നേതൃത്വത്തിൽ ഇതിനായി സംഗീത, കല അധ്യാപകരുടെ സംഘത്തെ നിയോഗിക്കണം. പാനൽ വിധികർത്താവിെൻറ വിധി അന്തിമമാകണം. സാേങ്കതിക കാരണങ്ങൾക്ക് മാത്രമെ അപ്പീൽ നൽകാവൂവെന്ന് വ്യവസ്ഥവെക്കണം. ബാലാവകാശ കമീഷനും ലോകായുക്തയും കോടതിയും നൽകുന്ന അപ്പീലുകളിൽ സർക്കാറിെൻറ നിലപാട് ആരായണമെന്നും നിർദേശമുയർന്നു.
ജില്ലകളിൽ ഡി.ഡി.ഇയുടെ നേതൃത്വത്തിൽ മാന്വൽ ഒരുക്കും. എന്നാൽ ഡി.പി.െഎയുടെ അംഗീകാരം നേടിയ ശേഷമേ ഇത് നടപ്പാക്കാനാവൂ. മാന്വൽ ഇല്ലാതെ വിധികർത്താക്കളുടെ പട്ടിക തയാറാക്കുന്നത് അധ്യാപക സംഘടനകളുടെ താൽപര്യമാണ്. ഇത് അവസാനിപ്പിക്കണെമന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. അപ്പീൽ, വിധികർത്താക്കളെ സ്വാധീനിക്കൽ താളം തെറ്റുന്ന സമയക്രമം തുടങ്ങിയ പിഴവുകളും അടുത്ത കലോത്സവത്തിൽ തിരുത്തണമെന്ന നിലപാടിലാണ് മന്ത്രി സി. രവീന്ദ്രനാഥ്. കലോത്സവത്തിെൻറ കലാപരത ഒാഡിറ്റിങ്ങും ഇതിെൻറ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.