സാമ്പത്തിക കുറ്റവാളികളുടെ 68,000 കോടി എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ രാജ്യം മുടിപ്പിക്കുന്നു - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് പണം വായ്പ വാങ്ങി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളികളായ മെഹുൽ ച ോക്സി, വിജയ്മല്യ എന്നിവരുടേതും വിവിധ സാമ്പത്തിക തട്ടിപ്പു കേസുകൾ നിലവിലുള്ള ബാബ രാംദേവിൻറേതും അടക്കം 50 പേരുടെ 68,000 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയ മോദി സർക്കാർ രാജ്യം മുടിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കോർപ്പറേറ്റ് സാമ്പത്തിക തട്ടിപ്പ് മാഫിയകളെയാണ് ബാങ്കുകളും കേന്ദ്ര സർക്കാറും സഹായിക്കുന്നത്. രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് എന്നു പറയുന്ന സർക്കാർ തന്നെയാണ് കോടികൾ എഴുതി തള്ളിയത് അതീവ രഹസ്യമായി സൂക്ഷിച്ചത്.
ചൈനയിൽനിന്ന് ഗുണനിലവാരമില്ലാത്ത കോവിഡ് പരിശോധന കിറ്റുകൾ വിലയുടെ മൂന്നിരിട്ടി നൽകി വാങ്ങി കോവിഡ് കാലത്തും വൻ അഴിമതിയാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് അത്യാവശ്യത്തിന് പോലും പണം നൽകാത്ത സർക്കാർ കൊള്ളക്കാർക്കും മാഫിയകൾക്കും കോർപ്പറേറ്റ് ലോബികൾക്കും പണം വാരിക്കോരി നൽകുകയാണ്. കോർപ്പറേറ്റുകളുടെ വായ്പ എഴുതി തള്ളിയത് അടിയന്തിരമായി പിൻവലിക്കണം. ആ തുക ഈടാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്കും വരുമാന നഷ്ടം സംഭവിച്ച രാജ്യത്തെ സാധാരണക്കാർക്കും നൽകണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.