‘‘ലോക് ഡൗൺ മറവിൽ ഡൽഹി പോലീസ് നടത്തുന്ന മുസ്‌ലിം വേട്ട അവസാനിപ്പിക്കണം’’
text_fieldsതിരുവനന്തപുരം: ലോക് ഡൗൺ മറയാക്കി പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം വിദ്യാർഥികളെയും മറ്റ് മനുഷ ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്ന ഡൽഹി പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്ര സിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാവ് ഡോ. ഉമർ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാർഥി നേതാക്കളായ മീരാൻ ഹൈദർ, സഫൂറ സർഗാർ, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാൻ എന്നിവർക്കെതിരെ ഡൽഹി കലാപത്തിന് നേതൃത്വം നൽകി എന്ന പേരിൽ യു.എ.പി.എ ചുമത്തിയിരിക്കുന്നു.
പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇവർക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. ഡൽഹിയിൽ നടന്ന വംശീയ കലാപത്തിൻറെ സൂത്രധാരകർ സംഘ്പരിവാർ നേതാക്കളാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സംഘ്പരിവാർ ആസൂത്രണം ചെയ്ത വംശഹത്യയാണ് ഡൽഹിയിൽ നടന്നത്. ഇതിന് നേതൃത്വം വഹിച്ച ബി.ജെ.പി നേതാക്കൾ പരസ്യമായി വിലസിക്കൊണ്ടിരിക്കുമ്പോൾ ആണ് ഡൽഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരപരാധികളെ ജയിലിൽ അടച്ച് കൊണ്ടിരിക്കുന്നത്.
പൊതു നിരത്തിൽ ജനങ്ങൾക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയാത്ത കോവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചെയ്യുന്നത്. ദുരന്ത സന്ദർഭത്തെ പോലും വംശീയ ഉൻമൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. ഭീമ കൊറഗോവ് സമര നേതാക്കളെയും എൻ.ഐ.ഐയെ ഉപയോഗിച്ച് ഇതേ സമയത്ത് തന്നെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സഫൂറ സർഗാർ മൂന്ന് മാസം ഗർഭിണിയാണ്. സംഘ്പരിവാർ നടത്തുന്ന മുസ്ലിം വേട്ടയുടെ ഭാഗമാണിത്. രാജ്യത്തെ പൗരസമൂഹം ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ലോക് ഡൗണിന് ശേഷം പൗരത്വ പ്രക്ഷോഭത്തിൽ ശക്തമായി അണിനിരക്കണമെന്നും ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.