മന്ത്രി ജലീലിനെതിരായ ബന്ധുനിയമന ആരോപണം അന്വേഷിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചെന്ന കെ.ടി. ജലീലിനെതിരെ ഉയർന്ന ആരോപണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
ഏഴു പേർ അപേക്ഷിക്കുകയും മൂന്നു പേർ അഭിമുഖത്തിന് ഹാജരാവുകയും ചെയ്തിട്ടും അഭിമുഖത്തിന് എത്താത്ത ആളെ വിളിച്ച് നിയമനം നൽകിയത് സംശയാസ്പദമാണ്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനെയാണ് നിയമിച്ചതെന്നതിനാൽ ആ നിയമനം ഡെപ്യൂേട്ടഷനല്ല.
സംസ്ഥാനത്തെ ഒരു മന്ത്രി സംശയത്തിെൻറ മുഴമുനയിൽ നിൽക്കുന്നത് ഭൂഷണമല്ലെന്നും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി ക്രമക്കേടുകളുണ്ടെങ്കിൽ കുറ്റക്കാർെക്കതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.