ധ്രുവീകരണത്തിന് ശ്രമം –വെല്‍ഫെയര്‍ പാര്‍ട്ടി; പ്രചാരണം ദുരുദ്ദേശപരം –ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsതിരുവനന്തപുരം: കശ്മീരില്‍ ബാലികയെ കൊലപ്പെടുത്തിയ സംഘ്പരിവാര്‍ ഭീകരതക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച് നടന്ന കേരള ഹര്‍ത്താലിെൻറ പേരില്‍ പൊലീസ് ന്യൂനപക്ഷ വേട്ട നടത്തുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്താക്കുറിപ്പിൽ ആരോപിച്ചു. സംഘ്പരിവാര്‍ ഭീകരതയുടെ പ്രതികരണമായാണ് കേരളത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച് ഇത്തരമൊരു ഹര്‍ത്താല്‍ രൂപപ്പെടുന്നത്. ഹര്‍ത്താലില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നിലവിലുള്ള നിയമങ്ങളനുസരിച്ച് പൊലീസിന് സമീപിക്കാമെന്നിരിക്കെ, ദുരുദ്ദേശ്യത്തോടെയാണ് ഇപ്പോൾ ന്യൂനപക്ഷ വേട്ട നടത്തുന്നത്. അറസ്റ്റും വേട്ടയും വഴി ഗുരുതര സാമൂഹിക ധ്രുവീകരണം നടത്താന്‍ സി.പി.എമ്മും സര്‍ക്കാറും ശ്രമിക്കുകയാണ്. ഇതിെൻറ നേട്ടം സംഘ്പരിവാറിനാണെന്നിരിക്കെ, സി.പി.എമ്മും ഇടതുപക്ഷവും അവര്‍ക്കും സംസ്ഥാനത്തിനും ഗുരുതര ദോഷമുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണം ദുരുദ്ദേശപരം –ഫ്രറ്റേണിറ്റി മൂവ്മെൻറ്
തിരുവനന്തപുരം: കഠ്വ സംഭവവുമായി ബന്ധപ്പെട്ട ഹർത്താലിനെ മുസ്ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ്. സംഭവങ്ങളെ പർവതീകരിച്ച് മുസ്ലിം യുവാക്കൾക്കെതിരെയുള്ള നീക്കത്തിനായി ഭരണകൂടം ഉപയോഗപ്പെടുത്തുകയാണ്. മലബാർ ജില്ലകളിൽ വ്യാപക അറസ്റ്റുകൾ നടക്കുന്നു. ജനകീയസമരങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കുക എന്ന നയമാണ് ഇവിടെയും തുടരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.