ഭൂമി കൈയേറ്റക്കാരുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കി –ഹമീദ് വാണിയമ്പലം
text_fieldsകൊച്ചി: ഭൂരഹിതർക്ക് വിതരണം ചെയ്യേണ്ട അഞ്ചര ലക്ഷം ഏക്കർ ഭൂമി കൈവശംവെച്ചിരിക്കുന്ന വൻകിട കൈയേറ്റക്കാരുമായി പിണറായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഒഴിപ്പിക്കൽ നടപടി പൂർണമായി നിർത്തിയിരിക്കുകയാണ്.
ഭൂമി ഏറ്റെടുക്കാൻ നിർദേശം സമർപ്പിച്ച രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഫലത്തിൽ തള്ളിയിരിക്കുകയാണ്. കൈയേറ്റക്കാർക്കെതിരായ കേസ് ഫലപ്രദമായി നടത്തിയിരുന്ന സ്പെഷൽ ഗവൺമെൻറ് പ്ലീഡർ സുശീല ഭട്ടിനെ ഇടതുസർക്കാർ അധികാരത്തിൽ വന്നയുടൻ മാറ്റി. നിയമപോരാട്ടം നേരേത്തതന്നെ അവസാനിപ്പിച്ചു.
ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാൻ സമഗ്ര ഭൂപരിഷ്കരണത്തിന് സർക്കാർ സന്നദ്ധമാകണം. രാജമാണിക്യം റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണം. കൈയേറ്റക്കാരുടെ സംരക്ഷകരായി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ഭൂസമരസമിതി സംസ്ഥാന ക്യാമ്പ് എറണാകുളം ഫ്രൈഡേ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.