നാസർ ആറാട്ടുപുഴയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കൽ -ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയത ിന്‍റെ പേരിൽ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ല പ്രസിഡന്‍റ് നാസർ ആറാട്ടുപുഴയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ന ടപടി സർക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
അന്ത ർ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണ ഉത്തരവാദിത്വം കെട്ടിട ഉടമകൾക്ക് മേൽ കെട്ടിവെച്ച് ഒഴിഞ്ഞു മാറിയ സംസ്ഥാന സർക്കാറ ിന്‍റെ സമീപനം ജനശ്രദ്ധയിൽ കൊണ്ടുവന്നതിന്‍റെ പേരിൽ വെൽഫെയർ പാർട്ടിയെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. അധികാരം ദുരുപയോഗം ചെയ്ത് നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് ഭരണകക്ഷി സ്വീകരിക്കുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രയാസങ്ങൾ ലഘൂകരിക്കാൻ വെൽഫെയർ പാർട്ടിയും ആകാവുന്ന ശ്രമങ്ങൾ നടത്തി വരികയാണ്. ആലപ്പുഴ ജില്ലയിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കായി ഏർപ്പെടുത്തിയ റിലീഫ് സെല്ലിലേക്ക് വന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള അഭ്യർഥന അധികാരികളുമായി ബന്ധപ്പെട്ട് പരിഹരിക്കാനാണ് പാർട്ടി ജില്ല പ്രസിഡന്‍റ് ശ്രമിച്ചത്. നാല് അഭ്യർഥനകളിൽ ഇടപെടുകയും അവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് വലിയ കുറ്റകൃത്യമായി വ്യാഖ്യാനിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പായിപ്പാട് സംഭവം അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെ നിശബ്ദരാക്കി മാറ്റാനുള്ള അവസരമാക്കി പൊലീസ് മാറ്റുകയാണ്. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റുമായ റസാഖ് പലേരിയെ കഴിഞ്ഞ ദിവസം ഇപ്രകാരം പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിലെ സാമൂഹ്യ നിയന്ത്രണങ്ങളുടെ മറപിടിച്ച് പൗരാവകാശങ്ങൾ ഇല്ലാതാക്കി പൊതുപ്രവർത്തകരെ നിശബ്ദമാക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. നാസർ ആറാട്ടുപുഴയുടെ അറസ്റ്റ് പായിപ്പാട് സംഭവവുമായി ബന്ധപ്പെട്ടതാണെന്ന മട്ടിൽ ചില ചാനലുകളിൽ വന്ന വാർത്തകൾ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഇത്തരം ദുഷ്പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.