ഉദ്യോഗതലങ്ങളിലെ സമുദായ സെൻസസ് ഇടതു സർക്കാർ പുറത്തുവിടണം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കേരളത്തിലെ വ്യത്യസ്ത ഉദ്യോഗ മേഖലകളിലെ സമുദായം തിരിച്ചുള്ള സെൻസസ് വിവരങ്ങൾ സർക്കാർ അടിയന്തിരമായി പുറത്തുവിടണമെന്ന് വെൽഫെയർ പാർട്ടി. സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ ഉപവാസ സമരത്തിലായിരുന്നു ആവശ്യം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണത്തിന്റെ മറവിൽ സവർണ സംവരണം നടപ്പിലാക്കുന്നത്. സവർണ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ മുന്നിലാണ് തങ്ങളെന്ന് തെളിയിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംവരണ അട്ടിമറിക്കെതിരെ സംവരണീയ ജനവിഭാഗങ്ങളുടെ ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ഉപവാസ സമരം അഭിപ്രായപ്പെട്ടു.
ബി.ജെ.പി ലക്ഷ്യം വയ്ക്കുന്ന സവർണ ഹിന്ദുത്വ രാഷ്ട്രത്തിന് അനുയോജ്യമായാണ് കേരളത്തിലെ ഇടതുപക്ഷം കുടപിടിക്കുന്നതെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരിഹാസ്യതയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് കെ. അംബുജാക്ഷൻ. സവർണ സംവരണത്തിനെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നോക്ക സംവരണം നടപ്പിലാക്കിയ വിദ്യാഭ്യാസ മേഖലകളിൽ നിന്ന് പുറത്തു വരുന്ന കണക്കുകൾ സാമൂഹിക നീതിയുടെ അട്ടിമറികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.