സംവരണ അട്ടിമറി: ഇടത് സർക്കാർ നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട -ഹമീദ് വാണിയമ്പലം
text_fieldsമലപ്പുറം: ഇടത് സർക്കാർ സംവരണ അട്ടിമറി നടത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ദലിത്-പിന്നാക്ക സമുദായങ്ങളെ വഞ്ചിക്കുന്ന സർക്കാർ നീക്കത്തിനെതിരെ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്ഘാടനം വണ്ടൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക സമൂഹങ്ങളിൽ സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് മാത്രമാണ് സംവരണമെങ്കിലും അതിനെ പിന്നാക്ക സംവരണം എന്നേ പ്രയാഗിക്കാറുള്ളൂ. മുന്നാക്ക സമൂഹങ്ങൾക്ക് നൽകിയ സംവരണം മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് മാത്രമെന്ന് പ്രയോഗിക്കുന്നത് വഞ്ചനയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
ജില്ല കമ്മിറ്റി അംഗം സി.എച്ച്. സക്കരിയ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കോയ തങ്ങൾ, ഗഫൂർ മോയിക്കൽ എന്നിവർ സംസാരിച്ചു. യാസിർ വാണിയമ്പലം, കെ. അജ്മൽ, ജംഷീർ ചെറുകോട്, പി.സി. അൻവർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്ത് 5000ത്തിലധികം കേന്ദ്രങ്ങളിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.