ഭരണകൂട ഭീകരത അവസാനിപ്പിക്കുക; വെൽഫെയർ പാർട്ടി രാജ്ഭവൻ മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യക്കും ബുൾഡോസർ രാജിനുമെതിരെ പോരാടുന്നവരെ വേട്ടയാടുന്ന വംശീയ ഭരണ ഭീകരത അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ച് സംസ്ഥാനസമിതിയംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു.
യു.പിയിൽ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ജാവേദ് മുഹമ്മദിന്റെ വീട് തകർത്തത് ഉൾപ്പെടെ മുസ്‌ലിം സമൂഹത്തിന് നേരെ വിവിധ ഭാഗങ്ങളിൽ ആർ.എസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന കലാപ ശ്രമത്തിന് മോദി സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. രാജ്യത്ത് ഹിന്ദുത്വ ഭീകരത വർദ്ധിപ്പിക്കാനുള്ള ഫാഷിസ്റ്റുകളുടെ ആസൂത്രണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി വെൽഫെയർ പാർട്ടി തെരുവിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്‍റ് എൻ.എം. അൻസാരി അധ്യക്ഷനായി. പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, ഫ്രറേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, ജില്ല സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, കോർപ്പറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.