നേട്ടം കൊയ്ത് വെൽെഫയർ പാർട്ടി; മികച്ച പ്രകടനവുമായി എസ്. ഡി.പി.െഎ
text_fieldsകോഴിക്കോട്: വെൽഫെയർ പാർട്ടിയും എസ്.ഡി.പി.െഎയും കാഴ്ചവെച്ചത് മികച്ച പ്രകടനം. അതേസമയം ഇടതു മുന്നണിയിൽ മത്സരിച്ച െഎ.എൻ.എല്ലിന് നില മെച്ചപ്പെടുത്താനായെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല.യു.ഡി.എഫുമായി സഹകരിച്ച് മത്സരിച്ച വെൽഫെയർ പാർട്ടി 65 സീറ്റുകളിൽ ജയിച്ചുകയറി.
പലയിടങ്ങളിലും യു.ഡി.എഫിനെ ഭരണത്തിലെത്തിക്കാനും കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42 സീറ്റുകളായിരുന്നു പാർട്ടിക്ക്. മുക്കം നഗരസഭയിൽ യു.ഡി.എഫിനെ എൽ.ഡി.എഫിനോെടാപ്പമെത്തിക്കാനും കൊടിയത്തൂർ, കാരശ്ശേരി, കൂട്ടിലങ്ങാടി, തിരുവള്ളൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിന് ഭരണം പിടിക്കാനും വെൽഫെയർ പാർട്ടി പിന്തുണകൊണ്ട് കഴിഞ്ഞു. കൊച്ചി കോർപറേഷനിലും വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി, പരപ്പനങ്ങാടി, കൊടുവള്ളി, ഇൗരാറ്റുപേട്ട, പാലക്കാട് നഗരസഭകളിലും അമ്പതിലേറെ പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിക്കാനുമായി. ചില വാർഡുകളിൽ കുറഞ്ഞ വോട്ടുകൾക്കാണ് പാർട്ടി പരാജയപ്പെട്ടത്.
എസ്.ഡി.പി.െഎ 2015ൽ ഉണ്ടായിരുന്ന 47 സീറ്റ് 102 ആക്കി ഉയർത്തി. 200ലധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്താനുമായി. കൊല്ലം കോർപറേഷനിൽ സീറ്റ് നിലനിർത്താനും ആലപ്പുഴ, പെരുമ്പാവൂർ, ചിറ്റൂർ, തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നീലേശ്വരം നഗരസഭകളിൽ അക്കൗണ്ട് തുറക്കാനും സംഘടനക്കായി. വയനാട്ടിലൊഴിച്ച് മുഴുവൻ ജില്ലകളിലും സാന്നിധ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ പ്രധാന പ്രതിപക്ഷമാകാനും എസ്.ഡി.പി.െഎക്കായി.
ഇടതുമുന്നണിയുെട ഭാഗമായി മത്സരിച്ച െഎ.എൻ.എല്ലിന് 50ഒാളം സീറ്റാണ് ലഭിച്ചിച്ചത്. ബത്തേരി, നിലമ്പൂർ, പയ്യന്നൂർ, നഗരസഭകളിൽ അക്കൗണ്ട് തുറക്കാനും കഴിഞ്ഞു. കോഴിക്കാട്, തിരുവനന്തപുരം കോർപറേഷനുകളിലും വടകര നഗരസഭയിലും പാർട്ടിക്ക് സീറ്റുണ്ട്.ന്യൂനപക്ഷ, ദലിത് വിമോചനപ്രസ്ഥാനമായി കേരള രാഷ്ട്രീയത്തിലുണ്ടായിരുന്ന അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പി ഇൗ തെരഞ്ഞെടുപ്പിൽ കാര്യമായി രംഗത്തുണ്ടായിരുന്നില്ല. കാസർകോടും ആലപ്പുഴയിലും കൊല്ലത്തും പാർട്ടിക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.