പരാജയഭീതി മൂലം സി.പി.എം ആക്രമണം അഴിച്ചു വിടുന്നുവെന്ന് വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കേരളത്തിൽ പല സ്ഥലങ്ങളിലും വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ സി.പി.എം ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. എറണാകുളം കളമശ്ശേരി നഗരസഭ പള്ളിലാംങ്കര 8 ആം വാർഡിൽ വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡന്റ് കോയാക്കുട്ടി, എം.എസ്.എഫ് കളമശ്ശേരി ടൗൺ മണ്ഡലം നേതാക്കളായ ഹാമിദ് ഹസൻ, സഹൽ എന്നിവരെ സിപിഎമ്മിെൻറ ഗുണ്ടകൾ മർദ്ദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സിപിഎമ്മിെൻറ നേതൃത്വത്തിൽ വലിയ ആക്രമണമാണ് അരങ്ങേറിയത്. വെൽഫെയർ പാർട്ടി പ്രവർത്തകരായ നൗഷാദ്, യാസീൻ, അദേഹത്തിെൻറ പിതാവ് എന്നിവരെ അമ്പതോളം വരുന്ന സി.പി.എം സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 8 (പേട്ട), 9 (വട്ടകപ്പാറ) വാർഡുകളിൽ വെൽഫെയർ പാർട്ടിയുടെ ജയസാധ്യത സി.പി.എം കേന്ദ്രങ്ങളിൽ സൃഷ്ടിച്ച പരാജയ ഭീതിയാണ് ഇത്തരത്തിലെ അക്രമ രാഷ്ട്രീയത്തിലേക്ക് അവരെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിെൻറ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.