പ്രവാസികളെ നാട്ടിലെത്തിക്കുക- വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരിക എന്ന ആവശ്യമുന്നയിച്ച് വെ ൽഫെയർ പാർട്ടി പ്രവർത്തകർ ഒരു ലക്ഷം ഇ മെയിലുകൾ പ്രധാനമന്ത്രിക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും അയക്കുന്നു. < br /> ഗൾഫ് രാജ്യങ്ങളടക്കമുള്ള വിവിധ രാജ്യങ്ങളിൽ ലോക്ഡൌൺ പോലുള്ള പ്രശ്നങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരും പൊതുമാപ്പ് ലഭിച്ച് മടങ്ങാനാഗ്രഹിക്കുന്നവരും സാമൂഹ്യ അകലം പാലിച്ച് മെച്ചപ്പെട്ട ക്വാറൻറൈൻ സൌകര്യമില്ലാത്തവരും വിവിധ ചികിത്സകളാവശ്യമുള്ളവരുമായ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങൾ തങ്ങളുടെ നാട്ടിലെ പ്രവാസികളെ നാട്ടിലേക്ക് പ്രത്യേക സംവിധാനമൊരുക്കി മടക്കികൊണ്ടു പോകുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിതിക്ക് കാരണമായ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തിപ്പോരുന്ന നിലപാട് അത്യന്തം പ്രതിഷേധകരമാണ്.
കേന്ദ്ര സർക്കാർ നയം തിരുത്തി പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പ്രത്യേക സംവിധാനം കാണണമെന്നാണ് പ്രധാന മന്ത്രിയോട് ആവശ്യപ്പെടുന്നത്.ബഹുമാനപ്പെട്ട സുപ്രിം കോടതി ഈ വിഷയത്തിലിടപെടണമെന്ന് അഭ്യർത്ഥിച്ചാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് ഇ-മെയിലയക്കുന്നത്. ഈമെയിൽ കാമ്പയിൻറെ സംസ്ഥാന തല ഉദ്ഘാടനം പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവ്വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.